Asianet News MalayalamAsianet News Malayalam

ധനുഷ് ചിത്രം പട്ടാസിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

സ്നേഹ,മെഹ്രീന്‍ പിര്‍സാദ, ജഗപതി ബാബു,മുനിഷ്കാന്ത്‌എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിവേക്-മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 

Official Trailer of PATTAS Starring Dhanush
Author
Chennai, First Published Jan 7, 2020, 12:23 PM IST

ചെന്നൈ: ആര്‍. എസ്. ദുരൈ സെന്തില്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ധനുഷ് ചിത്രമാണ് പട്ടാസ്. ചിത്രത്തിലെ ട്രെയിലര്‍ റിലീസ് ചെയ്തു. കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും, ദുരൈ സെന്തില്‍കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ ധനുഷ് ഡബിള്‍ റോളില്‍ ആണ് എത്തുന്നത്.

സ്നേഹ,മെഹ്രീന്‍ പിര്‍സാദ, ജഗപതി ബാബു,മുനിഷ്കാന്ത്‌എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിവേക്-മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശ് ആണ്.സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Follow Us:
Download App:
  • android
  • ios