നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന ചിത്രം
സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്. ഈ അഭിമാനകരമായ നേട്ടവുമായി നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന 'പ്ലൂട്ടോ' എന്ന ചിത്രമാണ് എത്തുന്നത്. സിംഗപ്പൂരിൽ വച്ച് നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിലാണ് ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറക്കിയത്. സിംഗപ്പൂര് മന്ത്രി ദിനേഷ് വസുവാണ് ടീസർ പ്രകാശനം ചെയ്തത്. ഓർക്കിഡ് ഫിലിംസ്, പക്കാ ലോക്കൽ, മീഡിയ 5 എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ടിനിടെയായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം.
ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ ടീസർ നൽകുന്നത്. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്. അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന ഏലിയന്‍ കോമഡി ജോണറിലേക്ക് പുതിയൊരു വഴിത്തിരിവാകും ഈ ചിത്രമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ കെ . ഛായാഗ്രാഹണം -വിഷ്ണു ശർമ്മ. കഥ തിരക്കഥ - നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അർജ്ജുനൻ, അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ - പക്കു, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ് - ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് - എപിയൻസ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്, വിഷ്വൽ പ്രൊമോഷൻസ് സ്‌നേക് പ്ലാന്റ് , പി ആർ ഒ - എ സ് ദിനേശ്. അപർണ.

