നേമം പുഷ്പരാജിൻ്റെ ഗാനങ്ങൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം എന്ന ചിത്രത്തിൻ്റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമ്മിക്കുന്നത്. കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ചതിയ്ക്കും വഞ്ചനയ്ക്കുമെതിരെ സ്ത്രീകള്‍ വിരൽ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ള ഇരട്ട സഹോദരന്മാരുടെ ജീവിതത്തിനും ഈ ചിത്രത്തിൽ ഏറെ സ്ഥാനമുണ്ട്. ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രയ്‍ലര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ജോണർ വ്യക്തമാക്കും വിധത്തിലാണ് ട്രയിലറിലെ രംഗങ്ങൾ. 

ത്രില്ലും ആക്ഷനും ഇമോഷനുമൊക്കെ ചേരുന്ന, ഗാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഒരു ക്ളീൻ എൻ്റർടൈനറാണ് ഈ ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. സാസ്വികയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാസ്വികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇതിലെ സോഫിയ എന്നും അണിയറക്കാര്‍ പറയുന്നു. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാർ. ജോയ് മാത്യു, സുധീർ കരമന, നന്ദു, ഷാജു ശ്രീധർ, രാജസേനൻ, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ്, ഹിമാശങ്കരി, എ ആർ കണ്ണൻ, അംബിക മോഹൻ, രശ്മി സജയൻ എന്നിവരും പ്രധാന താരങ്ങളാണ്.

സംഭാഷണം എം പ്രശാന്ത്. നേമം പുഷ്പരാജിൻ്റെ ഗാനങ്ങൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം അഴകപ്പൻ, എഡിറ്റിംഗ് വി എസ് വിശാൽ, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് പട്ടണം റഷീദ്, പട്ടണം ഷാ, നൃത്തസംവിധാനം സമുദ്ര മധു ഗോപിനാഥ്, വക്കം സജി, ആക്ഷൻ മാഫിയ ശശി, ശബ്ദമിശ്രണം എൻ ഹരികുമാർ, നിശ്ചല ഛായാഗ്രഹണം ജയപ്രകാശ് അതളൂർ, കോസ്റ്റ്യൂം ഡിസൈൻ ഇന്ദ്രൻസ് ജയൻ, എസ് ബി സതീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈൻ എ ആർ കണ്ണൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫോർച്യൂൺ ഫിലിംസും ഫിയോക്കും ചേർന്ന് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കമോണ്‍ഡ്രാ എലിയന്‍' വരുന്നു

Randaam Yaamam | Trailer | Swasika | Nemom Pushparaj | Mohan Sithara | Fortune Films | Gopal R