Asianet News MalayalamAsianet News Malayalam

രചന, സംവിധാനം സീനത്ത്; 'രണ്ടാംനാള്‍' ട്രെയ്‍ലര്‍ അവതരിപ്പിച്ച് മമ്മൂട്ടി

എവിഎ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ വി അനൂപ് ആണ് നിര്‍മ്മാണം

Randaamnaal Malayalam Movie Trailer directed by zeenath
Author
Thiruvananthapuram, First Published Oct 8, 2021, 9:09 PM IST

നടി സീനത്ത് (Zeenath) രചനയും സംവിധാനവും നിര്‍വ്വഹിച്ച 'രണ്ടാംനാള്‍' (Randaamnaal) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ (Trailer) പുറത്തെത്തി. മമ്മൂട്ടിയാണ് (Mammootty) ഫേസ്ബുക്കിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. കുടുംബപശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ചിത്രമാണ് രണ്ടാംനാള്‍. നിലമ്പൂരില്‍ 16 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.

സീനത്തിന്‍റെ മകന്‍ ജിതിന്‍ മുഹമ്മദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഡിപുല്‍ മാത്തൊ, അജയ് മാത്യു, അക്രം ലിമുശങ്കര്‍, ശ്രീലക്ഷ്‍മി, മാമുക്കോയ, നിയമ്പൂര്‍ ആയിഷ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധാനത്തിനൊപ്പം ചിത്രത്തില്‍ സീനത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. എവിഎ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ വി അനൂപ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം മഹേഷ് മാധവന്‍, സംഗീതം നെസെര്‍ അഹമ്മദ്, എഡിറ്റിംഗ് വിഘ്നേഷ്, വരികള്‍ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സൗണ്ട് ഡിസൈന്‍ സ്‍മിജിത്ത് കുമാര്‍ പി ബി, സതീഷ് ബാബു, സൗണ്ട് മിക്സിംഗ് അനൂപ് തിലക്, പ്രോജക്റ്റ് ഡിസൈനര്‍ രാജു കട്ടപ്പന, മേക്കപ്പ് അഷറഫ് മഠത്തില്‍, സംഘട്ടനം ബ്രൂസ്‍ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജീവ് ഗണേഷ്, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈന്‍ യെല്ലോടൂത്ത്സ്.

 

Follow Us:
Download App:
  • android
  • ios