Asianet News MalayalamAsianet News Malayalam

ആ സ്‍മാഷ് ഇനി ബിഗ് സ്ക്രീനിലേക്ക്, 'സൈന'യായി പരിണീതി ചോപ്ര: ടീസര്‍

കൊവിഡ് കാലം റിലീസ് നീട്ടിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് 'സൈന'യും. എന്നാല്‍ ഒടിടി റിലീസ് വേണ്ടെന്ന തീരുമാനത്തില്‍ നിര്‍മ്മാതാക്കള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഈ മാസം 26ന് തിയറ്ററുകളിലെത്തും.

saina official teaser Parineeti Chopra
Author
Mumbai, First Published Mar 4, 2021, 1:13 PM IST

ഇന്ത്യയുടെ ബാഡ്‍മിന്‍റണ്‍ സൂപ്പര്‍താരം സൈന നെയ്‍വാളിന്‍റെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രം 'സൈന'യുടെ ടീസര്‍ പുറത്തെത്തി. പരിണീതി ചോപ്രയാണ് സൈനയെ ബിഗ് സ്ക്രീനില്‍ എത്തിക്കുന്നത്. അമോല്‍ ഗുപ്‍തെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാനവ് കൗള്‍, പരേഷ് റാവല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാല്യത്തിലെ ആദ്യ പരിശീലനകാലം മുതല്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇന്ത്യയ്ക്കായുള്ള മെഡല്‍ നേട്ടങ്ങള്‍ വരെ ടീസറില്‍ മിന്നിമറയുന്നുണ്ട്. ചിത്രത്തിനായി ദീര്‍ഘകാല പരിശീലനം നടത്തിയതിനുശേഷമാണ് പരിണീതി ചോപ്ര ക്യാമറയ്ക്കു മുന്നിലെത്തിയത്. പരിശീലനത്തിനിടെ ഒരു തവണ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സൈന നെയ്‍വാള്‍ ആവാന്‍ ശ്രദ്ധ കപൂറിനെയാണ് അമോല്‍ ഗുപ്തെ ആദ്യം പരിഗണിച്ചത്. എന്നാല്‍ നീണ്ടുപോകുന്ന ഷെഡ്യൂള്‍ കണ്ട് ശ്രദ്ധ പ്രോജക്ടില്‍ നിന്നും പിന്മാറുകയായിരുന്നു. കൊവിഡ് കാലം റിലീസ് നീട്ടിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് 'സൈന'യും. എന്നാല്‍ ഒടിടി റിലീസ് വേണ്ടെന്ന തീരുമാനത്തില്‍ നിര്‍മ്മാതാക്കള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഈ മാസം 26ന് തിയറ്ററുകളിലെത്തും.

Follow Us:
Download App:
  • android
  • ios