Asianet News MalayalamAsianet News Malayalam

അടിസ്ഥാന വര്‍ഗ്ഗത്തിനുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന വക്കീല്‍; സൂര്യയുടെ 'ജയ് ഭീം' ടീസര്‍

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്

suriya starring jai bhim official teaser
Author
Thiruvananthapuram, First Published Oct 15, 2021, 5:40 PM IST

സൂര്യയെ (Suriya Sivakumar) നായകനാക്കി ത.സെ. ജ്ഞാനവേല്‍ (Tha Se Gnanavel) രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ജയ് ഭീ'മിന്‍റെ (Jai Bhim) ഒഫിഷ്യല്‍ ടീസര്‍ (Official Teaser) പുറത്തെത്തി. അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനാണ് സൂര്യയുടെ കഥാപാത്രം. മലയാളി താരം ലിജോമോള്‍ ജോസ് (Lijomol Jose) വന്‍ മേക്കോവറിലാണ് ചിത്രത്തില്‍ എത്തുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ലിജോമോളുടേതെന്ന് ടീസര്‍ അടിവരയിടുന്നു. രജിഷ വിജയനാണ് (Rajisha Vijayan) ചിത്രത്തിലെ നായിക.

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. 'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഗീതം സീന്‍ റോള്‍ദാന്‍. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. ദീപാവലി റിലീസ് ആയി നവംബര്‍ 2 ന് എത്തും. അതേസമയം സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 44 മിനിറ്റ് ആണ് ദൈര്‍ഘ്യം.

Follow Us:
Download App:
  • android
  • ios