Asianet News MalayalamAsianet News Malayalam

ആരാധകര്‍ ആവേശത്തില്‍, ചിരഞ്ജീവിയുടെ സെയ് റാ നരസംഹ റെഡ്ഡിയുടെ പുതിയ ട്രെയിലര്‍

 ബ്രിട്ടിഷുകാര്‍ക്ക് എതിരെയുള്ള ഇന്ത്യക്കാരുടെ യുദ്ധമാണ് ട്രെയിലറില്‍ കാണിക്കുന്നത്.

Sye Ra Narasimha Reddy new trailer: Chiranjeevi is the ultimate warrior
Author
Hyderabad, First Published Sep 26, 2019, 11:03 AM IST

ചിരഞ്ജീവി നായകനാകുന്ന പുതിയ സിനിമയായ സെയ് റാ നരസിംഹ റെഡ്ഡിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്.

അമ്പത്തിയൊമ്പത് സെക്കൻഡുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടിഷുകാര്‍ക്ക് എതിരെയുള്ള ഇന്ത്യക്കാരുടെ യുദ്ധമാണ് ട്രെയിലറില്‍ കാണിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറുമൊക്കെ തരംഗമായിരുന്നു.  ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. 160 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവധി യുദ്ധ രംഗങ്ങളും രക്തം ചീന്തുന്ന രംഗങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചൻ എത്തുന്നു.

ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.

നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

Follow Us:
Download App:
  • android
  • ios