ദ ഇൻവിസിബിള്‍ മാൻ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

ഹോളിവുഡില്‍ നിന്ന് വീണ്ടും ഒരു സയൻസ് ഫിക്ഷൻ ഹൊറര്‍ ചിത്രം. ദ ഇൻവിസിബിള്‍ മാൻ എന്ന സിനിമയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. ആകാംക്ഷയിലാക്കുന്ന ഒട്ടനവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

Add Asianetnews as a Preferred SourcegooglePreferred

പേര് സൂചിപ്പിക്കും പോലെ അദൃശ്യമനുഷ്യനാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്നത്. ലെയ്‍ഗ് വാണെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് ജി വെല്‍സിന്റെ നോവലാണ് അതേപേരില്‍ സിനിമയാകുന്നത്. എലിസബത്ത് മോസ്, ആല്‍ഡിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പേടിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും.