അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

ടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ടി'ന്റെ(Dear Friend) ട്രെയിലർ പുറത്ത്. ഏറെ രസകരമായ രീതിയിലാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ടൊവിനൊ തോമസ് നായകനാകുന്ന ചിത്രം ജൂണ്‍ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പല കാലഘട്ടില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബേസില്‍ ജോസഫും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിൻ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

'വിക്രമി'ന് ക്ലീൻ യു/എ സർട്ടിഫിക്കറ്റ്, 'ഡിയര്‍ ഫ്രണ്ട്' ട്രെയിലർ പുറത്ത് 

ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്‍മാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹാപ്പി അവേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ്സിന്റെയും ആഷിഖ് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുൻലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

YouTube video player

'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് നടൻ വിനീത് കുമാര്‍ ആദ്യമായി സംവിധായകനായത്. ഫഹദ് ആയിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരഭത്തില്‍ നായകൻ. ബാലതാരമായി വെള്ളിത്തിരയിലെത്തിയ നടനാണ് വിനീത് കുമാര്‍. 'ഒരു വടക്കൻ വീരഗാഥ', 'മുദ്ര', 'പഠിപ്പുര', 'അനഘ', 'ദശരഥം', 'ഭരതം',' ഇൻസ്‍പെക്ടര്‍ ബല്‍റാം', 'സര്‍ഗം', 'മിഥുനം', 'തച്ചോളി വര്‍ഗീസ് ചേകവര്‍', 'അഴകിയ രാവണൻ' തുടങ്ങിയവയില്‍ ബാല താരമായിരുന്നു. നായകനായും സഹതാരമായുമൊക്കെ വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. 'പ്രണയമണിത്തൂവല്‍', 'കൊട്ടാരം വൈദ്യൻ', 'കണ്‍മഷി', 'ദ ടൈഗര്‍', 'അരുണം', 'വാല്‍മീകം', 'ഫ്ലാഷ്', 'തിരക്കഥ', 'സെവെൻസ്', 'ഇത് നമ്മുടെ കഥ', 'ചാപ്റ്റേഴ്‍സ്', 'കാശ്', 'ദ സ്‍പാര്‍ക്ക്', 'ഒരു യാത്രയില്‍', 'കെയര്‍ഫുള്‍' തുടങ്ങിയ ചിത്രങ്ങളില്‍ വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. 'കുതിരൈ' എന്ന തമിഴ് ചിത്രത്തിലും വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്.

'ക്ലിന്‍റ് ഈസ്റ്റ്‍വുഡ്, ഡിനീറോ, അല്‍ പച്ചീനോ എന്നിവരേക്കാള്‍ റേഞ്ച്'; മമ്മൂട്ടിയെക്കുറിച്ച് അല്‍ഫോന്‍സ്

അഭിനയ പ്രതിഭയുടെ കാര്യത്തില്‍ പേരുകേട്ട ഹോളിവുഡ് നടന്മാരേക്കാള്‍ മുകളിലാണ് താന്‍ മമ്മൂട്ടിയെ (Mammootty) നോക്കിക്കാണുന്നതെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ (Alphonse Puthren). മമ്മൂട്ടി നായകനായ ഭീഷ്‍മ പര്‍വ്വത്തെക്കുറിച്ചുള്ള അഭിപ്രായം അല്‍ഫോന്‍സ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ചിത്രം ഗംഭീരമായെന്നും മുഴുവന്‍ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ബഹുമാനവും സ്നേഹവും ഉണ്ടെന്നായിരുന്നു അല്‍ഫോന്‍സിന്‍റെ കുറിപ്പ്. ചിത്രത്തിന്‍റെ ലുക്ക് ആന്‍ഡ് ഫീല്‍ സൃഷ്ടിച്ച അമല്‍ നീരദിനും ഛായാഗ്രാഹകന്‍ ആനന്ദ് സി ചന്ദ്രനും പ്രത്യേക സ്നേഹമെന്നും. ഇതിന് മറുപടിയായി ആരാധകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും അല്‍ഫോന്‍സ് പറയുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് കിക്കിടു ആയിരുന്നുവെന്നും ഉഗ്രന്‍ പ്രകടനമായിരുന്നുവെന്നുമാണ് അല്‍ഫോന്‍സിന്‍റെ പ്രതികരണം. ചിത്രം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണെന്ന ഒരാളുടെ വിമര്‍ശനത്തിന് അല്‍ഫോന്‍സിന്‍റെ മറുപടി ഇങ്ങനെ- പഴയ വീഞ്ഞായിരുന്നെങ്കില്‍ ചീഞ്ഞുപോയേനെ. പുതിയ വീഞ്ഞ് പഴയ കുപ്പിയിലായിരുന്നു. തുടര്‍ന്ന് മമ്മൂട്ടിയുടെ അഭിനയപ്രതിഭയെക്കുറിച്ച് ഒരു ആരാധകന്‍റെ വിലയിരുത്തലിനോട് യോജിച്ചുകൊണ്ട് അല്‍ഫോന്‍സ് ഇങ്ങനെ പറയുന്നു- വളരെ ശരിയായ വാക്കുകള്‍. അദ്ദേഹത്തിന് ക്ലിന്‍റ് ഈസ്റ്റ്‍വുഡ്, റോബര്‍ട്ട് ഡിനീറോ, അല്‍ പച്ചീനോ എന്നിവരേക്കാള്‍ ഉയര്‍ന്ന റേഞ്ച് ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നെ സംബന്ധിച്ച് അദ്ദേഹം കേരളം, തമിഴ്നാട്, ഇന്ത്യ, ലോകം എന്നിവിടങ്ങളുടെയൊക്കെ ഒരു മാണിക്യമാണ്. അദ്ദേഹം ശരിക്കും ഒരു രാജമാണിക്യമാണ്. തൊട്ടുപിന്നാലെ അല്‍ഫോന്‍സ് ഇങ്ങനെകൂടി പറയുന്നു. ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെയും ഒരു താരം എന്ന നിലയില്‍ മോഹന്‍ലാലിനെയുമാണ് എനിക്കിഷ്ടം. തന്‍റെ പുതിയ ചിത്രം ഗോള്‍ഡിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകള്‍ കാരണമാണ് ഭീഷ്മ പര്‍വ്വം കാണാന്‍ വൈകിയതെന്നും അല്‍ഫോന്‍സ് ചോദ്യത്തിന് ഉത്തരമായി പറയുന്നുണ്ട്.