Asianet News MalayalamAsianet News Malayalam

നക്സലൈറ്റ് ആയി റാണ ദഗുബാട്ടി, ഒപ്പം സായ് പല്ലവി; 'വിരാട പര്‍വ്വം' ടീസര്‍

റാണ ദഗുബാട്ടി നായകനാവുന്ന ചിത്രം തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്‍റ് പശ്ചാത്തലമാക്കുന്ന ചിത്രമാണ്. 1990കളാണ് ചിത്രത്തില്‍ കടന്നുവരുന്നത്

virata parvam teaser
Author
Hyderabad, First Published Mar 18, 2021, 6:14 PM IST

തെലുങ്കിലെ അപ്‍കമിംഗ് റിലീസുകളില്‍ പ്രേക്ഷകരുടെ കാത്തിരിപ്പില്‍ മുന്‍പന്തിയിലുള്ള ചിത്രങ്ങളിലൊന്നാണ് 'വിരാട പര്‍വ്വം'. റാണ ദഗുബാട്ടി നായകനാവുന്ന ചിത്രം തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്‍റ് പശ്ചാത്തലമാക്കുന്ന ചിത്രമാണ്. 1990കളാണ് ചിത്രത്തില്‍ കടന്നുവരുന്നത്. സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കര്‍ ആണ് റാണയുടെ കഥാപാത്രം. കവിയും നക്സലൈറ്റുമാണ് ഈ കഥാപാത്രം.

സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാവണ്ണയുടെ കവിതകളിലൂടെ അദ്ദേഹത്തോട് പ്രണയത്തിലാവുകയാണ് സായ് പല്ലവിയുടെ കഥാപാത്രം. വേണു ഉഡുഗുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, നന്ദിതാദാസ്, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

സുരേഷ് പ്രൊഡക്ഷന്‍സ്, എസ്എല്‍വി സിനിമാസ് എന്നീ ബാനറുകളില്‍ സുധാകര്‍ ചെറുകുറി ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഡാനി സാലൊ, ദിവാകര്‍ മണി. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം സുരേഷ് ബൊബ്ബിളി. സംഘട്ടനം പീറ്റര്‍ ഹെയ്ന്‍, സ്റ്റെഫാന്‍ റിഷ്റ്റര്‍. ഏപ്രില്‍ 30ന് തിയറ്ററുകളിലെത്തും.

Follow Us:
Download App:
  • android
  • ios