റിംഗ് മാസ്റ്ററിനു ശേഷം ദിലീപ് അഭിനയിക്കുന്ന റാഫി ചിത്രം

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. ഫാമിലി എന്‍റര്‍ടെയ്നര്‍ എന്ന് അണിയറക്കാര്‍ അറിയിച്ചിട്ടുള്ള ചിത്രത്തിന്‍റെ റിലീസ് തീയതി ജൂലൈ 14 ആണ്. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംഗ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്... എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ : രോഷിത്‌ ലാൽ വി 14 ഇലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ), ഛായാഗ്രഹണം : സ്വരൂപ് ഫിലിപ്പ്, സംഗീതം : അങ്കിത് മേനോൻ, എഡിറ്റർ : ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം : സമീറ സനീഷ്, കലാസംവിധാനം : എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, മേക്കപ്പ് : റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ: മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, റോബിൻ അഗസ്റ്റിൻ, ഡിജിറ്റൽ മാർക്കറ്റിംഗ് :മാറ്റിനി ലൈവ്, സ്റ്റിൽസ് : ശാലു പേയാട്, ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഒ : പ്രതീഷ് ശേഖർ.

ALSO READ : 'ഫൈനല്‍ 5' ല്‍ ആരൊക്കെ എത്തും? വിഷ്‍ണുവിന്‍റെ പ്രവചനം ഇങ്ങനെ

Voice Of Sathyanathan | Official Teaser 2 | Dileep | Joju George | Raffi | Badushaa Cinemas