Asianet News MalayalamAsianet News Malayalam

ആടിന്‍റെ അസ്ഥികളും 5600 വർഷം പഴക്കമുള്ള പാലവും!കടൽത്തീരത്തെ നിഗൂഢ ഗുഹയിൽ കയറിയവർ കണ്ടത് അമ്പരപ്പിക്കും കാഴ്ചകൾ

സ്പെയിനിലെ ഒരു ദ്വീപാണ് മല്ലോർക്ക. ഇവിടെ ഒരു ഗുഹയ്ക്കുള്ളിൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ ഒരു പാലം കണ്ടെത്തിയിരിക്കുന്നു.

5600 year old bridge and goat bones found in a mysterious cave under sea at Spain
Author
First Published Sep 2, 2024, 11:42 AM IST | Last Updated Sep 2, 2024, 11:49 AM IST

സ്പെയിനിലെ ഒരു ദ്വീപാണ് മല്ലോർക്ക. ഇവിടെ ഒരു ഗുഹയ്ക്കുള്ളിൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ ഒരു പാലം കണ്ടെത്തിയിരിക്കുന്നു. ഈ പാലത്തിന് 5600 വർഷത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതിൽ നിന്ന് രണ്ട് കാര്യങ്ങൾ വ്യക്തമാണെന്ന് ഗവേഷകർ പറയുന്നു. ഒന്നാമതായി, അക്കാലത്ത് മനുഷ്യർ ഈ ഗുഹയിൽ താമസിച്ചിരുന്നു എന്നതാണ്. അല്ലെങ്കിൽ അത് അവരുടെ വരവും പോക്കും ഇതുവഴി ആയിരുന്നിരിക്കാം എന്നാണ്. രണ്ടാമതായി, താപനില ക്രമേണ വർദ്ധിച്ചെന്നും ഇതുമൂലം കടൽനിരപ്പ് ക്രമാതീതമായി ഉയരുകയും ഇവിടം വെള്ളത്തിൽ മുങ്ങുകയും ചെയ്‍തിരിക്കാമെന്നും ഗവേഷകർ പറയുന്നു.

ഇനി നമുക്ക് ഈ ഗുഹയെയും പാലത്തെയും കുറിച്ച് അറിയാം. 2000 ലാണ് ആദ്യം ഈ ഗുഹ കണ്ടെത്തിയത്. ഇതിനുശേഷം, അതിൽ വെള്ളം നിറഞ്ഞതായി ശാസ്ത്രജ്ഞർ കണ്ടു. സ്കൂബാ ഡൈവിംഗ് വഴിയാണ് വെള്ളത്തിനടിയിലുള്ള പാലം കണ്ടെത്തിയത്. മെഡിറ്ററേനിയൻ കടലിനടുത്താണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ചുണ്ണാമ്പുകല്ലിൽ 25 അടി നീളമുള്ള പാലമുണ്ട്. 

ഇതിന് 4400 വർഷം പഴക്കമുണ്ടെന്ന് നേരത്തെ കണക്കാക്കപ്പെട്ടിരുന്നു. ഈ പാലത്തിന് ചുറ്റുമായി കണ്ടെത്തിയ മൺപാത്ര ശകലങ്ങൾ അനുസരിച്ചാണ് മുൻ പഠനത്തിൽ പ്രായം കണക്കാക്കിയതെന്ന് സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ ജിയോളജിസ്റ്റ് ബോഗ്ദാൻ ഒനാക് പറഞ്ഞു. എന്നാൽ ഇപ്പോൾ അതിൻ്റെ കൃത്യമായ പ്രായം നിർണ്ണയിച്ചെന്നും ഗവേഷകർ പറയുന്നു. ഈ ഗുഹയിൽ നിന്നും വംശനാശം സംഭവിച്ച ഒരു പ്രത്യേകതരം ആടിൻ്റെ അസ്ഥികൾ കണ്ടെത്തിയിട്ടുണ്ട്. 

മയോട്രാഗസ് ബലേറിക്കസ് എന്ന ആട് വർഗ്ഗത്തിന്‍റെ അസ്ഥികളാണ് പാലത്തിന് സമീപം കണ്ടെത്തിയത്. ഇപ്പോൾ വംശനാശം സംഭവിച്ചവയാണിവ. ഈ ഗുഹ എപ്പോഴാണ് മനുഷ്യർ കൈവശപ്പെടുത്തിയതെന്ന് അറിയില്ല. കാരണം മജോർക്ക വളരെ വലിയ ദ്വീപാണ്. മെഡിറ്ററേനിയൻ കടലിൽ മനുഷ്യർ വളരെക്കാലമായി ജീവിക്കാൻ തുടങ്ങി. 9000 വർഷങ്ങൾക്ക് മുമ്പ് സൈപ്രസിലും ക്രീറ്റിലും. 

ആടിൻ്റെ അസ്ഥികളും പാലത്തിലെ വിവിധ നിറങ്ങളിലുള്ള വരകളും ഗവേഷകർ പഠനവിധേയമാക്കി. കാരണം കടലിനുള്ളിൽ കിടക്കുന്ന വസ്തുക്കളിൽ വിവിധ നിറങ്ങളിലുള്ള ഒരു പാളി നിക്ഷേപിക്കപ്പെടും. ഇതിനെ കാൽസൈറ്റ് ഇൻക്രസ്റ്റേഷൻ എന്ന് വിളിക്കുന്നു. അതായത് ഒരുതരം കാൽസ്യം പാളിയാണിത്. അന്വേഷിച്ചപ്പോഴാണ് കൃത്യമായ സമയം കണ്ടെത്തിയത്. 

ഏകദേശം 5600 വർഷങ്ങൾക്ക് മുമ്പ് ഈ ഗുഹയ്ക്കുള്ളിൽ നിർമ്മിച്ചതാണ് ഈ പാലം. അങ്ങനെ കിഴക്കൻ മെഡിറ്ററേനിയനും പടിഞ്ഞാറൻ മെഡിറ്ററേനിയനും തമ്മിലുള്ള വിടവ് നികത്തിയതാകാമെന്നും  അന്നത്തെ ആളുകൾ ഈ ഗുഹയിലൂടെയാണ് സമുദ്രത്തിൻ്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തിരുന്നത് എന്നുമാണ് ഗവേഷകർ പറയുന്നത്. ഭാവിയിൽ ഇത്തരത്തിൽ പല നഗരങ്ങളും ഈ രീതിയിൽ മുങ്ങിപ്പോയേക്കാമെന്നും ഗവേഷകതർ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios