Asianet News MalayalamAsianet News Malayalam

വരൂ മലേഷ്യയ്ക്ക് പോകാം ! തിരുവനന്തപുരത്ത് നിന്ന് കോലാലംപൂരിലേക്ക് വിമാന സര്‍വ്വീസുമായി എയര്‍ ഏഷ്യ

80 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് 320 വിമാനമാണ് തിരുവനന്തപുരം-ക്വലാലംപൂർ സർവീസ് നടത്തുകയെന്ന് എയർ ഏഷ്യ ബെർഹാദ് അറിയിച്ചു. 

AirAsia offers flights from Thiruvananthapuram to Kuala Lumpur bkg
Author
First Published Feb 20, 2024, 12:15 PM IST


തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത. മലേഷ്യയ്ക്ക് വിമാന സര്‍വ്വീസുമായി എയര്‍ ഏഷ്യ രംഗത്ത്. നാളെ (21.2.2024)  മുതല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ ബെർഹാദ് നേരിട്ട് വിമാനം സർവീസ് നടത്തുമെന്ന് എയർപോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 180 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് 320 വിമാനമാണ് തിരുവനന്തപുരം-ക്വലാലംപൂർ സർവീസ് നടത്തുകയെന്ന് എയർ ഏഷ്യ ബെർഹാദ് അറിയിച്ചു. 

തിരുവനന്തപുരത്ത് നിന്നുള്ള എയർ ഏഷ്യയുടെ ആദ്യ സർവീസാണ് ഇത്. ആഴ്ചയില്‍ നാല് ദിവസങ്ങളിലാണ് തിരുവനന്തപുരം - ക്വാലാലംപൂര്‍ സര്‍വ്വീസ് ഉണ്ടായിരിക്കുക. ചൊവ്വ, വ്യാഴം, ശനി, ഞായർ  ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്നും സര്‍വ്വീസ് ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു. വിമാനം11.50 ന് എത്തി ചേരുകയും 12.25 ന് പുറപ്പെടുകയും ചെയ്യും. വിമാന സര്‍വ്വീസ് വന്നതോടെ മലേഷ്യയിലേക്കും മറ്റ് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള ടൂറിസം മെച്ചപ്പെടുമെന്നും കരുതുന്നു. 

കനേഡിയന്‍ വിദ്യാര്‍ത്ഥി ആഴ്ചയില്‍ രണ്ട് ദിവസം കോളേജില്‍ പോകുന്നത് ഫ്ലൈറ്റില്‍; കാരണമുണ്ട് !

ക്വാലാലംപൂരിലേക്കുള്ള വിമാന സര്‍വ്വീസ് കൂടാതെ ഓസ്‌ട്രേലിയ, തായ്‌ലൻഡ്, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് എയർ കാരിയർ മികച്ച കണക്റ്റിവിറ്റി നൽകുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ഇതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കൂടുതൽ കണക്റ്റിവിറ്റി വേണമെന്ന ഐടി കമ്പനികളുൾപ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ആവശ്യം പരിഹരിക്കപ്പെടുകയാണ്. കേരളത്തിലെയും തെക്കന്‍ തമിഴ്നാട്ടിലെയും ട്രാവൽ, ടൂറിസം മേഖലകളെ ഉത്തേജിപ്പിക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തമിഴ്വംശജര്‍ ഏറെയുള്ള രാജ്യമാണ് മലേഷ്യ. 

ഭൂമിക്കടിയില്‍ തിളച്ചുമറിയുന്ന മാഗ്മ തടാകം; അലാസ്കയില്‍ മറ്റൊരു അത്ഭുതമെന്ന് ഗവേഷകർ
 

Follow Us:
Download App:
  • android
  • ios