എയർപോർട്ടിന് പുറത്തിറങ്ങി സിറ്റി ടൂർ നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. ടർക്കിഷ് എയർലൈൻസിന് അങ്ങനെയൊരു പാക്കേജുമുണ്ട്. എന്നാൽ ഞങ്ങളാരും ട്രാൻസിറ്റ് വിസ എടുത്തിട്ടില്ലായിരുന്നു.

ക്യൂബയിലേക്കുള്ള യാത്രക്കിടെ തുർക്കിയിലെ ഇസ്‌താംബൂളിൽ 14 മണിക്കൂർ ലഭിച്ചെങ്കിലും നഗരം സന്ദർശിക്കാനായില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. ട്രാൻസിറ്റ് വിസയില്ലാത്തതിനാൽ എയർപോർട്ടിന് പുറത്തിറങ്ങാനായില്ല. സിറ്റി ടൂർ നടത്തണമെന്ന ആഗ്രഹത്തോടെയാണ് വന്നത്. എന്നാൽ ട്രാൻസിറ്റ് വിസയില്ലാത്തതിനാൽ 14 മണിക്കൂർ വിമാനത്താവളത്തിൽ തന്നെ ഇരിക്കേണ്ടി വന്നെന്ന് ചിന്ത പറഞ്ഞു. ഏറെ ആ​ഗ്രഹിച്ചെത്തിയ സ്ഥലമാണ് ഇസ്‌താംബൂൾ.

ശരിക്കും കാണേണ്ട ന​ഗരം. എയർപോർട്ടിന് പുറത്തിറങ്ങി സിറ്റി ടൂർ നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. ടർക്കിഷ് എയർലൈൻസിന് അങ്ങനെയൊരു പാക്കേജുമുണ്ട്. എന്നാൽ ഞങ്ങളാരും ട്രാൻസിറ്റ് വിസ എടുത്തിട്ടില്ലായിരുന്നു. അതിനെക്കുറിച്ച് അറിയില്ലായിരുന്നു. ട്രാൻസിറ്റ് വിസ എടുക്കാത്തത് ഒരു നഷ്ടമാണെന്ന് 14 മണിക്കൂറിനിടെ മനസിലായി.

കുട്ടിക്കാലം മുതലേ കേൾക്കുന്ന ന​ഗരമാണ് ഇസ്താംബുൾ. അവിടെത്തെ ഭക്ഷണമൊക്കെ പ്രശസ്തമല്ലേ. കൊല്ലത്തെ ജില്ലാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്ത് ഇസ്താംബൂൾ ഗ്രിൽസ് ഉണ്ട്. ഞങ്ങൾ ഇടയ്ക്ക് അവിടെ പോകാറുണ്ട്. ആ രുചി തന്നെയാണോ എന്നറിയാൻ ഇവിടത്തെ ആഹാരം കഴിച്ച് നോക്കണമെന്ന് ആ​ഗ്രഹമുണ്ടാിരുന്നു. 14 മണിക്കൂറിന് ശേഷം ഹവാനയിലേയ്ക്ക് പോവുകയാണെന്നും ചിന്ത ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞു.