Asianet News MalayalamAsianet News Malayalam

വീണ്ടും തുറന്ന് ഗവി, ഇനി കാഴ്‍ചകളുടെ പൂക്കാലം

ദീര്‍ഘ നാളുകള്‍ നീ​ണ്ട അ​വ​ധി​ക്കു​ശേ​ഷം ഗ​വി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നു

Gavi Tour Package Restarted
Author
Gavi, First Published Aug 22, 2021, 11:48 PM IST
  • Facebook
  • Twitter
  • Whatsapp

നീണ്ട ലോക്ക് ഡൌണുകള്‍ക്കൊടുവില്‍ ദീര്‍ഘ നാളുകള്‍ നീ​ണ്ട അ​വ​ധി​ക്കു​ശേ​ഷം ഗ​വി വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നു. കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങൾ​ക്ക് വി​ധേ​യ​മാ​യാ​ണ് ഗ​വി ഇ​ക്കോ ടൂ​റി​സം വ​നം വ​കു​പ്പ് തു​റ​ന്നു​ന​ൽ​കി​യ​ത്. 

പേര് പോലെ വശ്യമാണ് ഗവിയിലെ സൗന്ദര്യം. കാടിന്റെ ശാന്തതയറിഞ്ഞ്, പറവകളുടെ പാട്ട് കേട്ട്, മൃഗങ്ങളുട‌െ സഞ്ചാരം കണ്ട്, അണക്കെട്ടകളിലെ ജലാശയങ്ങളുടെ വിശാലത കണ്ട്, ഒളിഞ്ഞും തെളിഞ്ഞുമെത്തുന്ന മൂടൽമഞ്ഞിന്റെ തണുപ്പേറ്റ് ഗവിയിലേക്ക് ദീർഘയാത്ര. പത്തനംതിട്ടയിലെ വനാതിർത്തിയായ ആങ്ങമൂഴിയിലെ കൊച്ചാണ്ടി ചെക്പോസ്റ്റ് വഴിയാണ് ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്

ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെയ്‍ത വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ങ്ങ​മൂ​ഴി കൊ​ച്ചാ​ണ്ടി ചെ​ക്ക്പോ​സ്​​റ്റു വ​ഴി ക​ട​ത്തി​വി​ടു​ന്ന​ത്. ഒ​രാ​ൾ​ക്ക് 60 രൂ​പ​യും വി​ദേ​ശി​ക​ൾ​ക്ക് 120 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്. ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന 30 വാ​ഹ​ന​ങ്ങ​ൾ​ക്ക്‌ പോ​കാ​ൻ അ​നു​മ​തി ല​ഭി​ക്കും.

ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ ആ​ങ്ങ​മൂ​ഴി ഗൂ​ഡ്രി​ക്ക​ൽ ഫോ​റ​സ്​​റ്റ്​ റേ​ഞ്ച്‌ ഓ​ഫി​സി​ൽ രാ​വി​ലെ എ​ട്ടി​ന്‌ ടി​ക്ക​റ്റ് വാ​ങ്ങി വേ​ണം യാ​ത്ര ആ​രം​ഭി​ക്കാ​ൻ. ആ​ങ്ങ​മൂ​ഴി​യി​ൽ​നി​ന്ന് ഗ​വി​യി​ലേ​ക്ക് കി​ളി​യെ​റി​ഞ്ഞാം​ക​ല്ലി​ൽ വ​നം വ​കു​പ്പി​ന്‍റെ ചെ​ക്ക്‌​പോ​സ്​​റ്റ്​ ക​ട​ന്നു​പോ​ക​ണം. കേ​ര​ള വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് 
സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്.

വ​ണ്ടി​പ്പെ​രി​യാ​ർ വ​ഴി വ​രു​ന്ന​വ​ർ​ക്ക്‌ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് 4.30 വ​രെ ഗ​വി​യി​ൽ ചെ​ല​വ​ഴി​ക്കാം. പ​രി​ശീ​ല​നം ല​ഭി​ച്ച ഇ​ക്കോ ടൂ​റി​സ​ത്തി​ലെ ഗൈ​ഡി​ന്റെ 
സേ​വ​നം, ഗ​വി ഡാ​മി​ൽ ബോ​ട്ടി​ങ്‌, സു​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ൽ ട്ര​ക്കി​ങ്‌, സൈ​ക്ലി​ങ്‌, മൂ​ട​ൽ​മ​ഞ്ഞു പു​ത​ച്ചു കി​ട​ക്കു​ന്ന ചെ​ന്താ​മ​ര​ക്കൊ​ക്ക, ശ​ബ​രി​മ​ല വ്യൂ ​പോ​യ​ൻ​റ്, ഏ​ല​ത്തോ​ട്ടം സ​ന്ദ​ർ​ശ​നം എ​ന്നി​വ​യ​ട​ക്കം പ്ര​ത്യേ​ക പാ​ക്കേ​ജാ​ണ്. ഇ​തി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം, ഉ​ച്ച​യൂ​ണ്, വൈ​കു​ന്നേ​ര​ത്തെ ചാ​യ എ​ന്നി​വ​യും ല​ഭി​ക്കും.

രാ​ത്രി​കാ​ല താ​മ​സം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ദി​വ​സം പ​ക​ൽ ര​ണ്ടു മു​ത​ൽ പി​റ്റേ​ന്ന് ര​ണ്ടു വ​രെ ഗ​വി​യി​ൽ ത​ങ്ങാ​നു​ള്ള പാ​ക്കേ​ജു​മു​ണ്ട്. രാ​വി​ലെ വ​ന​ത്തി​ലൂ​ടെ 
വാ​ഹ​ന​സ​വാ​രി​ക്കും അ​വ​സ​രമുണ്ട്. സു​ര​ക്ഷി​ത​മാ​യ ടെൻറുക​ളില്‍ രാ​ത്രി വ​ന​ത്തി​നു​ള്ളി​ൽ ക്യാ​മ്പ് ചെ​യ്യാനും സാധിക്കും. 

സീ​ത​ത്തോ​ടു പ​ഞ്ചാ​യ​ത്തി​ൽ പെ​ടു​ന്ന ഗ​വി​യി​ൽ 100 കി​ലോ​മീ​റ്റ​റോ​ളം വ​ന​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ന​വ്യാ​നു​ഭൂ​തി പ​ക​രും. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ സം​ര​ക്ഷി​ത മേ​ഖ​ല കൂ​ടി​യാ​ണി​വി​ടം. ആന, കടുവ, കാട്ടുപോത്ത്, പുലി, മ്ളാവ്, കേഴ, കാട്ടുപൂച്ച, മലയണ്ണാൻ, സിംഹവാലൻ കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളെയും വിവിധതരം പക്ഷികളെയും കണ്ടാസ്വദിക്കാം.

ആ​ങ്ങ​മൂ​ഴി കി​ളി​യെ​റി​ഞ്ഞാം​ക​ല്ലി​നു സ​മീ​പം ക​ക്കാ​ട്ടാ​റി​ൽ കു​ട്ട​വ​ഞ്ചി സ​വാ​രി​യും ഒരുക്കിയിട്ടുണ്ട്. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 16 കു​ട്ട​വ​ഞ്ചി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കു​ട്ട​വ​ഞ്ചി സ​വാ​രി​ക്ക്‌ പാ​സു​ണ്ട്‌. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios