കൊച്ചി: ഗ്രാൻഡ്‌ ഹയാത്ത്‌ കൊച്ചി ബോൾഗാട്ടിയിൽ ദിം-സം ഫീസ്റ്റ് ആരംഭിച്ചു. ഗ്രാൻഡ്‌ ഹയാത്ത് ബോൾഗാട്ടിയിലെ തായ് റെസ്റ്റോറന്റായ തായ് സോളിലാണ്‌ ഫീസ്റ്റ് നടക്കുക.  അതിഥി ഷെഫ് സാങ് യാ ജൂൻ ആണ് ദിം സം ഫീസ്റ്റിനായുള്ള പ്രത്യേക മെനു ഒരുക്കുന്നത്. മെനുവിൽ വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഡീപ് ഫ്രൈഡ് ചിക്കൻ ഡംപ്ലിങ്, ബീഫ് ആൻഡ് ഗ്രീൻ ക്യാപ്സിക്കം ഡംപ്ലിങ്,  ബിബി ക്യു ചിക്കൻ ബൗ ബൺസ്,  ചിക്കൻ സൂയി മായ്,  മഷ്‌റൂം സ്വീറ്റ് കോൺ ഡംപ്ലിങ്,  ക്രിസ്റ്റൽ ഡംപ്ലിങ്,  തുടങ്ങിയ നിരവധി പ്രശസ്തമായ വിഭവങ്ങൾ  ഫീസ്റ്റിൽ ലഭ്യമാകും.

സെപ്റ്റംബർ 18ന് ആരംഭിച്ച ഫീസ്റ്റ് സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച അവസാനിക്കും. 349രൂപയും ടാക്‌സും നിരക്കിൽ വെജിറ്റേറിയൻ  ഫീസ്റ്റും,  449രൂപയും ടാക്‌സും നിരക്കിൽ  നോൺ വെജിറ്റേറിയൻ ഫീസ്റ്റും ലഭ്യമാകും.  ഉച്ചക്ക് 12മുതൽ 3മണിവരെ ലഞ്ചും, വൈകീട്ട് 6.30മുതൽ രാത്രി 11മണിവരെ ഡിന്നറും ആസ്വദിക്കാം