ശക്തമായ കാറ്റിനും മഴയ്ക്കും ശേഷം മാനം തെളിഞ്ഞതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമതും മനോഹരമായ ഹിമാലയം കാഴ്ച സാധ്യമാകുകയായിരുന്നു. 

ലക്നൗ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മലിനീകരണം കുറഞ്ഞ് പ്രകൃതി ശാന്തമായപ്പോള്‍ കാഴ്ചകളുടെ പുതുവസന്തമാണ് ഇന്ത്യയില്‍ വിരിഞ്ഞിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യക്ക് നഷ്ചടമായ പല കാഴ്ചകളും ഈ കാലം തിരിച്ച് നല്‍കുകയാണ്. ഇതിന് ഉദാരഹരണമായിരുന്നു ബിഹാറിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഹിമാലയം കാഴ്ച്ച. ഇപ്പോഴിതാ നൂറ് കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ നിന്ന് പകര്‍ത്തിയ ഹിമാലയത്തിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നു. 

ശക്തമായ കാറ്റിനും മഴയ്ക്കും ശേഷം മാനം തെളിഞ്ഞതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമതും മനോഹരമായ ഹിമാലയം കാഴ്ച സാധ്യമാകുകയായിരുന്നു. നഗരത്തിലെ ശിശു രോഗ വിദഗ്ധനായ ഡോ. വിവേക് ബാനര്‍ജിയാണ് ചിത്രം പകര്‍ത്തിയത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ രമേഷ് പാണ്ഡെ ചിത്രം ട്വീറ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. 

Scroll to load tweet…

ഐഎഫ്എസ് ഓഫീസര്‍ പര്‍വീന്‍ കശ്വാനും ചിത്രം പങ്കുവച്ചു. മലിനീകരണം നമ്മെ അന്ധരാക്കിയിരുന്നു. ഇപ്പോള്‍ നോക്കൂ സഹറന്‍പൂരിലെ ആളുകള്‍ക്ക് എങ്ങനെയാണ് യമുനോത്രിയും ഗംഗോത്രിയും അവരുടെ വീടുകളിലിരുന്ന് കാണാന്‍ സാധിക്കുന്നതെന്ന്'' - പര്‍വ്വീന്‍ കുശ്വാന്‍ പറഞ്ഞു. ചിത്രം ട്വിറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

Scroll to load tweet…