Asianet News MalayalamAsianet News Malayalam

ട്രെയിന്‍ യാത്ര; ഇനി നാലുമണിക്കൂർ മുമ്പും ബോർഡിങ് മാറ്റാം

രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപ്‌ വരെ നിങ്ങലുടെ ബോർഡിങ് പോയിന്റ് മാറ്റാം.

Indian railway change rule for boarding station
Author
Trivandrum, First Published Mar 25, 2019, 9:34 AM IST

കണ്ണൂർ: രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപ്‌ വരെ നിങ്ങലുടെ ബോർഡിങ് പോയിന്റ് മാറ്റാം. 
റിസർവ് ചെയ്ത സ്റ്റേഷനിൽനിന്ന് കയറാൻ പറ്റിയില്ലെങ്കിൽ വേറൊരു സ്റ്റേഷനിൽനിന്ന് കയറുന്നതിനെയാണ് ബോർഡിങ് മാറ്റം എന്നുപറയുന്നത്. ഇനിമുതല്‍ വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപ്‌ വരെ ട്രെയിന്‍ പോകുന്ന ഏത് സ്റ്റേഷനിൽനിന്നും ചീഫ് റിസർവേഷൻ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താൽ ബോർഡിങ് മാറ്റാം. റിസർവേഷൻ കൗണ്ടറിൽ നിന്നും ഓൺലൈൻ വഴിയും 139 വഴിയും ബോർഡിങ് മാറ്റാം.

നിലവിൽ 24 മണിക്കൂർ മുമ്പുവരെ മാത്രമേ സ്റ്റേഷൻ മാറ്റാൻ പറ്റുമായിരുന്നുള്ളൂ. ഈ രീതിക്കാണ് മാറ്റം വരുന്നത്.  നാലുമണിക്കൂര്‍ അഥവാ ഒന്നാം റിസർവേഷൻ ചാർട്ട് എടുക്കുന്നത് വരെ ഇനി ബോര്‍ഡിംഗ് പോയിന്‍റ് മാറ്റാം. മേയ് മുതൽ പുതിയ സംവിധാനം  പ്രാബല്യത്തിൽ വരും. 

മാത്രമല്ല ആദ്യം കൊടുത്ത ബോർഡിങ് പോയിന്റ് മാറ്റുകയും എന്നാൽ പിന്നീട് ആദ്യത്തെ ബോർഡിങ് സ്റ്റേഷനിൽ നിന്ന് തന്നെ കയറുകയും ചെയ്യേണ്ടിവന്നാൽ ഇനി ടി.ടി.ഇ. പിഴ ഈടാക്കില്ല. ഉദാഹരണത്തിന് ഒരു യാത്രക്കാരൻ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കൊല്ലത്തേക്ക് ബോർഡിങ് പോയിന്റ് മാറ്റിയ ശേഷം തിരുവനന്തപുരത്തു നിന്ന്‌ തന്നെ കയറാന്‍ പിന്നീട് തീരുമാനിച്ചാല്‍ ഇതുവരെ സാധിക്കുമായിരുന്നില്ല. നിലവിൽ ബോർഡിങ് പോയിന്റ് മാറ്റിയ യാത്രക്കാരന്‌ ആ കോച്ചിൽ കയറാനാകില്ലെന്നായിരുന്നു നിയമം. ടിക്കറ്റില്ലായാത്രക്കാരായി പരിഗണിച്ച് ഫൈനും ഈടാക്കിയിരുന്നു.

എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഇതിനു മാറ്റം വരും. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കൊല്ലത്തേക്ക് ബോർഡിങ് പോയിന്റ് മാറ്റിയ ശേഷം യാത്രികന് വേണമെങ്കില്‍ തിരുവനന്തപുരത്തു നിന്ന്‌ തന്നെ കയറാം. ആ സീറ്റ്/ബർത്ത് ഒഴിവുണ്ടെങ്കിൽ അതിൽ തന്നെ കൊല്ലം വരെ യാത്രചെയ്യാം. ഇതിന് സാധാരണ നിരക്ക് മാത്രം നൽകിയാൽ മതി. അധിക നിരക്ക് ഈടാക്കില്ല. ഒഴിവില്ലെങ്കിൽ മാത്രം അധിക നിരക്ക് നൽകിയാല്‍ മതി. 

Follow Us:
Download App:
  • android
  • ios