Asianet News MalayalamAsianet News Malayalam

കശ്​മീര്‍ യാത്ര, കിടി​ലൻ പാക്കേജുമായി ഐആർസിടിസി

ശ്രീനഗർ, ഗുൽമാർഗ്​, സോനമാർഗ്​, പഹൽഗാം എന്നിവിടങ്ങളിലായി അഞ്ച്​ രാത്രിയും ആറ്​ പകലും അടങ്ങുന്നതാണ്​ പാക്കേജ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

IRCTC announces 6-day tour from Mumbai to Kashmir
Author
Mumbai, First Published Aug 13, 2021, 9:04 AM IST

കശ്​മീരി​ലേക്ക്​ കിടിലന്‍ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി. ശ്രീനഗർ, ഗുൽമാർഗ്​, സോനമാർഗ്​, പഹൽഗാം എന്നിവിടങ്ങളിലായി അഞ്ച്​ രാത്രിയും ആറ്​ പകലും അടങ്ങുന്നതാണ്​ പാക്കേജ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു​.  

മുംബൈയിൽ നിന്നാണ്​ യാ​ത്ര ആരംഭിക്കുക. ഇവിടെനിന്ന്​ ​ശ്രീനഗറിലേക്ക്​ വിമാനത്തിൽ​ പോകും. സെപ്​റ്റംബർ 25, 26 ദിവസങ്ങളിലാണ്​ യാത്ര ആരംഭിക്കുക. ശ്രീനഗറിൽ എത്തിക്കഴിഞ്ഞാൽ ആദ്യം ശങ്കരാചാര്യ ക്ഷേത്രം സന്ദർശിക്കും. തുടർന്ന് ഹൗസ് ബോട്ടിൽ ചെക്ക് ഇൻ ചെയ്യും. വൈകുന്നേരം ദാൽ തടാകത്തിൽ സ്വന്തം ചെലവിൽ ശിക്കാര റൈഡ്​ ആസ്വദിക്കാം. രാത്രി താമസവും ഭക്ഷണവും ഹൗസ് ബോട്ടിലാണ്​.

രണ്ടാംദിനം പ്രഭാതഭക്ഷണശേഷം പഹൽഗാമിലേക്കാണ് യാത്ര. വഴിയിൽ ബെറ്റാബ്​ താഴ്​വര, അവന്തിപു, ചന്ദൻവാടി, അരുവാലി തുടങ്ങിവ സന്ദർശിക്കും. രാത്രി പഹൽഗാമിലാണ്​ താമസം. മൂന്നാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം ഗുൽമാർഗിലേക്ക് വരും. സ്വന്തം ചെലവിൽ ഗൊണ്ടോള റൈഡ്​ അടക്കമുള്ള ഗുൽമാർഗിന്‍റെ പ്രാദേശിക കാഴ്ചകൾ ആസ്വദിക്കാം. അതിനുശേഷം ശ്രീനഗറിലേക്ക് മടങ്ങും.

നാലാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം സോനമാർഗിലേക്ക് പോകും. ഇവിടെ താജിവാസ് ഹിമാനിയിലേക്ക്​ കുതിര സവാരി ചെയ്യാം. അന്ന്​ രാത്രി ശ്രീനഗറിൽ മടങ്ങിയെത്തും. അഞ്ചാം ദിവസം ശ്രീനഗറിലെ കാഴ്‍ചകൾ കാണാം.  പ്രഭാതഭക്ഷണശേഷം മുഗൾ ഗാർഡൻസ്, നിഷാത് ബാഗ്, ഷാലിമാർ ഗാർഡൻസ് എന്നിവ സന്ദർശിക്കും. തുടർന്ന്​ ദാൽ തടാകത്തിന്‍റെ തീരത്തുള്ള പ്രശസ്‍തമായ ഹസ്രത്ബാൽ മസ്​ജിദിലെത്തും. വൈകുന്നേരം ഷോപ്പിങ്ങിന്​ സമയം ചെലവഴിക്കാം. 

ആറാം ദിനം സഞ്ചാരികൾക്ക്​ ഇഷ്​ടമുള്ള രീതിയിൽ ചെലവഴിക്കാം. വൈകീട്ട്​ 5.35നാണ്​ മുംബൈയിലേക്കുള്ള വിമാനം. 27,300 രൂപയാണ്​ പാക്കേജിന്‍റെ നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍​.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios