തിരുവനന്തപുരം: കൊറോണ വൈറസ് ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി യാത്രക്കാര്‍ കുറഞ്ഞു. ഇതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതിദിനം ശരാശരി ആറുമുതല്‍ ആറര കോടി രൂപവരെ ലഭിക്കുന്നിടത്ത് ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് കലക്ഷന്‍. ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണം വലിയതോതില്‍ കുറഞ്ഞു.

ഏറ്റവും വരുമാനമുള്ള തൃശൂർ ഡിപ്പോയിൽ മാത്രം പ്രതിദിന വരുമാനത്തിൽ ശരാശരി രണ്ടു ലക്ഷം രൂപയുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂർ ഡിപ്പോയിൽ ജനുവരിയിൽ ശരാശരി പ്രതിദിന വരുമാനം 12 ലക്ഷം രൂപയുണ്ടായിരുന്നു. ഫെബ്രുവരിയിൽ ശരാശരി 11.25 ലക്ഷം രൂപയായി. മാർച്ച്‌ ഏഴിന് 11.75 ലക്ഷമുണ്ടായിരുന്നത്‌ ബുധനാഴ്‌ച ഒമ്പതു ലക്ഷമായി കുറഞ്ഞെന്നാണ് കണക്കുകള്‍.