ഓഫീസിലേക്ക് ജീവനക്കാര്‍ മക്കളുമായി വരുന്നതിനെ കര്‍ശനമായി വിലക്കി കെഎസ്ആര്‍ടിസി 

തിരുവനന്തപുരം: ഓഫീസിലേക്ക് ജീവനക്കാര്‍ മക്കളുമായി വരുന്നതിനെ കര്‍ശനമായി വിലക്കി കെഎസ്ആര്‍ടിസി ഉത്തരവിറക്കിയതായി റിപ്പോര്‍ട്ട് . ജീവനക്കാര്‍ കുട്ടികളെ കൂട്ടി എത്തുന്നത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഫീസ് സമയത്ത് കുട്ടികളെ കൊണ്ടുവരുന്നതിന് നേരത്തെ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫീസുകള്‍, യൂണിറ്റുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം. 

ഉത്തരവ് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.