കൊച്ചി: രാജ്യത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനം ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയോടൊപ്പം ആഘോഷിക്കാം. കശ്‍മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ  രുചിഭേദങ്ങൾ മലബാർ കഫേയിൽ ഒരു വിശിഷ്ടമായ ബുഫെ ഡിന്നറിൽ പങ്കെടുത്തുകൊണ്ട് ആസ്വദിക്കാം എന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

രാജ്യത്തിന്റെ രുചി വൈവിധ്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഷെഫ് പ്രഭാകരൻ രംഗരാജൻ പ്രത്യേകമായി തയ്യാറാക്കിയ വിഭവങ്ങൾ റെസ്റ്റോറന്റിൽ ലഭ്യമാകും. ഗൊംഗുര മാംസം, ഗോവൻ ഫിഷ് കറി, മംഗലൂരിയൻ കോറി സുക്ക, പനീർ ദം അനാരി, അമൃത്സരി ചോലേ ബാവോ തുടങ്ങിയ തനതായ വിഭവങ്ങളും രുചികരമായ മധുര പലഹാരങ്ങളും പാനീയങ്ങളും അതിഥികൾക്ക് ലഭ്യമാകും.ഈ പ്രത്യേക ദിവസത്തിൽ സാധുവായ ഒരു ഐഡി കാർഡ് ഉപയോഗിച്ച് പ്രതിരോധ ഉദ്യോഗസ്ഥർക്ക് 30 ശതമാനം കിഴിവ് ലഭിക്കും.  

ജനുവരി 26 വൈകിട്ട് 7മുതൽ 10.30വരെയാണ് ഡിന്നർ ലഭ്യമാകുക. 1950രൂപയും ടാക്സുമാണ് നിരക്ക്. റിസർവേഷനായി 0484 2661217 എന്ന നമ്പറിൽ വിളിക്കാം.