Asianet News MalayalamAsianet News Malayalam

മുന്നറിയിപ്പ് ലംഘിച്ച് അഗ്നിപർവ്വതത്തിൽ കയറി, പെട്ടെന്നൊരു സ്ഫോടനം! സഞ്ചാരികൾക്ക് സംഭവിച്ചത്, ഭയാനക ദൃശ്യങ്ങൾ

അഗ്നിപർവ്വതം പൊടുന്നനെ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഒരു കൂട്ടം വിനോദസഞ്ചാരികൾ ജീവൻ രക്ഷിക്കാൻ നടത്തുന്ന ശ്രമത്തിന്‍റെ ഭയാനക ദൃശ്യങ്ങൾ പുറത്ത്. ഇന്തോനേഷ്യയിലെ മൗണ്ട് ഡ്യൂക്കോണോ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്.

Terrible visuals of what happened to the tourists who defied the warning and climbed the Mount Dukono volcano at Indonesia
Author
First Published Aug 25, 2024, 3:44 PM IST | Last Updated Aug 25, 2024, 3:48 PM IST

ഗ്നിപർവ്വതം പൊടുന്നനെ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഒരു കൂട്ടം വിനോദസഞ്ചാരികൾ ജീവൻ രക്ഷിക്കാൻ നടത്തുന്ന ശ്രമത്തിന്‍റെ ഭയാനക ദൃശ്യങ്ങൾ പുറത്ത്. ഇന്തോനേഷ്യയിലെ മൗണ്ട് ഡ്യൂക്കോണോ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. ആളുകൾ പിന്നിലേക്ക് ഓടുന്നതും അപകടകരമായ ചരിവിലൂടെ ഇറങ്ങാൻ ശ്രമിക്കുന്നതും ഉൾപ്പെടെയുള്ള ഭായനക ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെ പുറത്തുവന്നത്. 

ചാരനിറത്തിലുള്ള കൂറ്റൻ കാർമേഘം ആകാശത്തേക്ക് ഉയരുന്നത് കണ്ട് പരിഭ്രാന്തരായി മലകയറുന്ന ആളുകൾ ഓടുന്നത് വീഡിയോയിൽ കാണാം. ഈ മാസം ആദ്യമാണ് ഈ അഗ്നിപർവ്വത സ്‌ഫോടനം നടന്നത്. ഇതിൻ്റെ ദൃശ്യം ഒരു ഡ്രോൺ രേഖപ്പെടുത്തുകയായിരുന്നു. ചാരമേഘം തങ്ങൾക്ക് നേരെ നീങ്ങുന്നത് കണ്ട് വിനോദസഞ്ചാരികളുടെ സംഘം ഭയന്ന് ഡ്യൂക്കോണോ പർവതത്തിലെ പാറപ്രദേശത്തിലൂടെ പിന്നിലേക്ക് ഓടാൻ തുടങ്ങി.

ഈ സംഭവത്തിൽ വിനോദസഞ്ചാരികളെല്ലാം കഷ്ടിച്ച് രക്ഷപ്പെട്ടതായി ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത ഏജൻസിയുടെ മുന്നറിയിപ്പ് അവഗണിച്ച്, പ്രവേശന നിരോധനം ഉണ്ടായിരുന്നിട്ടും വിനോദസഞ്ചാരികൾ ഹൽമഹേരയിലെ അപകടകരമായ പ്രദേശത്തേക്ക് പ്രവേശിച്ചു എന്നാണ് ന്യൂയോർക്ക് പോസ്റ്റ്  റിപ്പോർട്ട് ചെയ്യുന്നത്. ദുർഘടമായ ഭൂപ്രകൃതിക്കും അപൂർവ ജനസംഖ്യയ്ക്കും പേരുകേട്ട ഒരു വിദൂര ദ്വീപാണ് ഹൽമഹേര. 

1930-കൾ മുതൽ വർദ്ധിച്ചുവരുന്ന അഗ്നിപർവ്വത പ്രവർത്തനങ്ങളെത്തുടർന്ന് സ്ഥിരമായി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലുള്ള മൗണ്ട് ഡ്യൂക്കോണോ അഗ്നിപർവ്വതത്തിൽ കയറുന്നതിനെതിരെ ഏജൻസി കർശനമായ മുന്നറിയിപ്പ് നൽകി. എങ്കിലും ഈ മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ സമയത്ത് അഗ്നിപർവ്വത പ്രവർത്തനങ്ങൾ വർധിക്കുന്നതിനാൽ ദുക്‌നോ പർവതത്തിൽ കയറുകയോ അതിനടുത്തോ പോകുകയോ ചെയ്യരുതെന്ന് ആളുകളോട് നിർദ്ദേശിക്കുന്നതായി അഗ്നിപർവ്വത, ഭൂമിശാസ്ത്ര ദുരന്ത ലഘൂകരണ കേന്ദ്രം മേധാവി പ്രിയതിൻ ഹാദി വിജയ പറഞ്ഞു.

   


                                          

Latest Videos
Follow Us:
Download App:
  • android
  • ios