ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത യൂറോപ്യൻ രാജ്യം

സഞ്ചാരികളില്‍ പലര്‍ക്കും വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര ഒരു സ്വപ്‍നമായിരിക്കും. വിസയും പണവും ഒക്കെ അടക്കമുള്ള പ്രശ്‍നങ്ങളാകും പലരെയും ഈ യാത്രകളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. 

ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യമേയുള്ളു. സെര്‍ബിയ ആണത്. ഹോട്ടല്‍ ബുക്കിംഗും ട്രാവല്‍ ഇന്‍ഷുറന്‍സിന്‍റെ രേഖകളും ഫ്ലൈറ്റ് ടിക്കറ്റും മാത്രം മതി അങ്ങോട്ടുള്ള യാത്രയ്ക്ക്. ചെറിയ നിരക്കുകളില്‍ അങ്ങോട്ടും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഇതാ സെര്‍ബിയ സന്ദര്‍ശിക്കാനുള്ള എളുപ്പ വഴികളും ആ രാജ്യത്തിന്റെ കാഴ്ചകളും സംസ്‍കാരവുമൊക്കെ വിശദമാക്കുന്ന ഒരു വീഡിയോ കാണാം.