Asianet News MalayalamAsianet News Malayalam

ലോകത്തെ പത്ത് മികച്ച ഹോട്ടലുകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍

ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകളായി തെരഞ്ഞെടുത്ത പത്തെണ്ണത്തില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്നാണ്. 

two Indian hotels in the list of worlds top ten hotels
Author
Delhi, First Published Oct 12, 2019, 9:05 AM IST

ദില്ലി: ഒരു ദീര്‍ഘ ദൂര യാത്ര മികച്ചതാകുന്നതില്‍ തെരഞ്ഞെടുക്കുന്ന ഹോട്ടലുകള്‍ക്കും പ്രധാനപങ്കുണ്ട്. തെരഞ്ഞെടുക്കുന്ന ഹോട്ടലുകള്‍ ആ ട്രിപ്പിന്‍റെ സ്വഭാവം തന്നെ മാറ്റാന്‍ പോന്നവയായിരിക്കും. ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകളായി തെരഞ്ഞെടുത്ത പത്തെണ്ണത്തില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്നാണ്. യൂറോപ്പിലെയും അമേരിക്കയിലെയും ഹോട്ടലുകള്‍ക്കൊപ്പമാണ് ഇന്ത്യയിലെ രണ്ട് താജ് പാലസ് ഹോട്ടലുകള്‍ ഇടം നേടിയിരിക്കുന്നത്. 

കണ്ടെ നാസ്റ്റ് ട്രാവലര്‍ ആണ് 2019ലെ റീഡേഴ്സ് ചോയ്സ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തായി ഉദയ്പൂരിലെ താജ് ലേക്ക് പാലസും ഏഴാം സ്ഥാനത്ത് ഉദയ്പൂരിലെ തന്നെ രമ്പാഘ് പാലസുമാണ്. 11ാം സ്ഥാനത്ത് ജയ്പൂരിലെ തന്നെ അലില ഫോര്‍ട്ട് ബിഷന്‍ഗഡും ഉള്‍പ്പെട്ടിരിക്കുന്നു. 

ലോകത്താകമാനമുള്ള ആറ് ലക്ഷത്തോളം പേരാണ് അവരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വിമാന സര്‍വ്വീസ്, കപ്പല്‍ സര്‍വ്വീസ് തുടങ്ങിയവ വോട്ടായി രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച ആതിഥ്യമര്യാദയുള്ള ഹോട്ടലായാണ് താജ് പാലസിനെ സഞ്ചാരികള്‍ വിലയിരുത്തുന്നത്. മറ്റ് താജ് ഹോട്ടലുകളായ ജോദ്‍പൂരിലെ ഉമൈദ് ഭവാന്‍ പാലസ്, ജയ്പൂരിലെ ജൈ മഹല്‍ പാലസ്, മൂംബൈയിലെ താജ് മഹല്‍ പാലസ് എന്നിവ മികച്ച 15 ഇന്ത്യന്‍ ഹോട്ടലുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios