Asianet News MalayalamAsianet News Malayalam

വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും ക്യാബിനിലെ ലൈറ്റ് ഓഫ് ആക്കുന്നത് എന്തിന്?

പെട്ടന്ന് ലൈറ്റ് ഓഫാകുമ്പോള്‍ ഇരുട്ടുമായി അഡ്ജസ്റ്റ് ചെയ്യാന്‍ 10 മിനിറ്റ് വരെ കണ്ണുകള്‍ എടുക്കുമ്പോള്‍ ക്യാബിനിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് വിമാനത്തില്‍ പിന്തുടരേണ്ട പ്രധാന  ചട്ടമായതിന്‍റെ കാരണം ഇതാണ്. 

Why Planes turn lights Off for takeoff and landing
Author
Mumbai, First Published Jan 3, 2020, 10:48 PM IST

യാത്രയ്‍ക്കെടുക്കുന്ന സമയക്കുറവും യാത്രാസുഖവുമൊക്കെയാണ് വിമാനയാത്രയോട് ആളുകള്‍ക്ക് താല്‍പര്യം തോന്നിപ്പിക്കുന്നത്. സ്ഥിരം വിമാനയാത്രക്കാരായ പലര്‍ക്കും കണ്ടു മടുത്ത കാര്യങ്ങളാണ് ക്യാബിന്‍ ക്രൂ ജീവനക്കാര്‍ നല്‍കുന്ന സുരക്ഷാ സന്ദേശങ്ങള്‍. 
പലപ്പോഴും വിമാനയാത്രക്കാര്‍ ചിന്തിച്ചിട്ടുള്ള കാര്യമാകും എന്തിനാണ് വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോളും ലാന്‍ഡ് ചെയ്യുമ്പോഴും ക്യാബിനിലെ ലൈറ്റ് ഓഫ് ആക്കുന്നത് എന്തിനാണെന്ന്? 

പെട്ടന്ന് ലൈറ്റ് ഓഫാകുമ്പോള്‍ ഇരുട്ടുമായി അഡ്ജസ്റ്റ് ചെയ്യാന്‍ 10 മിനിറ്റ് വരെ കണ്ണുകള്‍ എടുക്കുമ്പോള്‍ ക്യാബിനിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് വിമാനത്തില്‍ പിന്തുടരേണ്ട പ്രധാന  ചട്ടമായതിന്‍റെ കാരണം ഇതാണ്. വിമാനഅപകടങ്ങള്‍ ഏറ്റവും അധികം സംഭവിക്കാന്‍ സാധ്യത കൂടുതലുള്ള സമയമാണ് ടേക്ക് ഓഫും ലാന്‍ഡിങ്ങും. ഈ സമയത്ത് ഒരു അടിയന്തര സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ദൃശ്യമാകുക എമര്‍ജന്‍സി വാതിലിലേക്കുള്ള വഴിയാണ്. ഇത് വ്യക്തമായി ദൃശ്യമാവാന്‍ വേണ്ടിയാണ് ക്യാബിനിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത്. ടേക്ക് ഓഫിനിടെയുണ്ടാവുന്ന അപകടങ്ങളില്‍ 13 ശതമാനത്തോളം നടക്കുന്നത് ആദ്യ മൂന്ന് മിനിട്ടിലും 48 ശതമാനം അപകടങ്ങള്‍ ലാന്‍ഡിംഗിന്‍റെ അവസാന എട്ട് മിനിറ്റിലുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

ഇത്തരം അത്യാഹിത സാഹചര്യങ്ങളില്‍ 90സെക്കന്‍ഡിനുള്ളില്‍ വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിക്കണമെന്നാണ് ചട്ടം. പലപ്പോഴും അത്യാഹിത സാഹചര്യങ്ങളില്‍ പോലും ആളുകള്‍ ക്യാബിന്‍ ലഗേജുകള്‍ എടുക്കാന്‍ ശ്രമിക്കുന്നത് ഈ 90 സെക്കന്‍റ് ചട്ടം തെറ്റാന്‍ കാരണമാകാറുണ്ട്. ഇതുണ്ടാവാതിരിക്കാനും ഈ ലൈറ്റ് ഓഫാക്കലിന് പിന്നിലുണ്ടെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios