തിരുവനന്തപുരം: കൊച്ചി, തൃശൂര്‍ നഗരങ്ങള്‍ക്കു പിന്നാലെ തലസ്ഥാന നഗരിയിലേക്കും സേവനം വ്യാപിപ്പിച്ച് യെല്ലോ ടാക്സികള്‍. ടോൾഫ്രീ നമ്പറായ 7561000002  ഡയൽ ചെയ്‍താല്‍ യാത്രകൾക്കായി തലസ്ഥാനത്ത് എവിടെ നിന്നും ഏതു സമയത്തും ബീക്കൺ ലൈറ്റ് പോലെ മഞ്ഞ ടാക്സി ബോർഡ് ഘടിപ്പിച്ച യെലോ ടാക്സികള്‍ പറന്നെത്തും.

കേരള സർക്കാർ ഉത്തരവനുസരിച്ചുള്ള താരിഫ് പ്രകാരം ദിവസവും 24 മണിക്കൂറും സേവനം ലഭിക്കുന്ന സര്‍വ്വീസ് സെപ്‍തംബര്‍ 25 മുതലാണ് തലസ്ഥാനത്ത് തുടങ്ങിയത്. ഡ്രൈവേഴ്‍സ് കൂട്ടായ്‍മയിൽ രൂപീകരിച്ച കോൾ ടാക്സി സർവീസ് യെലോ പ്രൈം ക്യാബ്‍സിന്റെ നിയന്ത്രണത്തിലാണ് യെലോ ടാക്സികളുടെ പ്രവര്‍ത്തനം. 

വനിതാ യാത്രികര്‍ക്ക് വനിതാ ഡ്രൈവർമാരുടെ സേവനം ലഭിക്കുമെന്നതും സര്‍വ്വീസിന്‍റെ പ്രത്യേകതയാണ്. പദ്ധതി പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി 10% മുതൽ 20% വരെ ടാക്സി നിരക്കിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുള്ള ഡ്രൈവർമാരാണ് യെല്ലോ ടാക്സികളിലുള്ളത്. കൊച്ചിയില്‍ വന്‍ വിജയമായതിനെ തുടര്‍ന്നാണ് തൃശ്ശൂരിലും തിരുവനന്തപുരത്തും സര്‍വ്വീസ് തുടങ്ങിയത്.

സേവനം ലഭിക്കാന്‍

  • 299 രൂപ നിരക്കിൽ നഗരത്തിൽ നിന്നു എയർപോർട്ട് സർവീസ്
  • മണിക്കൂർ വ്യവസ്ഥയിലും ടാക്സി ബുക്ക് ചെയ്യാം
  • ടോൾ ഫ്രീ നമ്പറായ 75610 00002ൽ വിളിച്ചാൽ 24 മണിക്കൂറും സേവനം
  • www.yellowcabs.taxi വെബ് സൈറ്റ് മുഖാന്തരം ഇന്റർസിറ്റി,ലോക്കൽ, ഔട്ട് സ്റ്റേഷൻ,പാക്കേജ് ടാക്സി ബുക് ചെയ്യാം