പൊടുന്നനെ സഹോദരനെ മുന്നിൽ കണ്ടതും വൈകാരികമായിട്ടാണ് പെൺകുട്ടി പ്രതികരിച്ചത്. സന്തോഷം അടക്കാനാവാതെ അവൾ സഹോദരനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

എത്രയെത്ര ദൂരത്താണെങ്കിലും കുടുംബബന്ധങ്ങളുടെ ആഴം അങ്ങനെയൊന്നും ഇല്ലാതാകില്ലെന്ന് തെളിയിക്കുന്ന അനേകം വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാകും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിദേശത്തുനിന്ന് 14,000 കിലോമീറ്റർ യാത്ര ചെയ്ത് അനിയത്തിയുടെ ബിരുദദാന ദിനത്തിൽ അപ്രതീക്ഷിതമായി മുന്നിലെത്തിയ ഒരു സഹോദരന്റെ സർപ്രൈസ് ആണ് ഈ വൈറലാകുന്ന വീഡിയോ.

തരുൺ എന്ന യുവാവാണ് തന്റെ സഹോദരിക്ക് നൽകിയ മനോഹരമായ സർപ്രൈസിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'സഹോദരിയുടെ ബിരുദദാനച്ചടങ്ങിൽ സർപ്രൈസായി പങ്കെടുക്കാൻ നിങ്ങൾ 14,000 കിലോമീറ്റർ വിമാനത്തിൽ പറക്കുമ്പോൾ...' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പൊടുന്നനെ സഹോദരനെ മുന്നിൽ കണ്ടതും വൈകാരികമായിട്ടാണ് പെൺകുട്ടി പ്രതികരിച്ചത്. സന്തോഷം അടക്കാനാവാതെ അവൾ സഹോദരനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

View post on Instagram
 

സർപ്രൈസിനു പിന്നിലെ ഒരു രസകരമായ അനുഭവവും തരുൺ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. താൻ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ 'അവൻ വന്നോ' എന്ന് തങ്ങളുടെ വലിയമ്മ അനിയത്തിയോട് ചോദിച്ചിരുന്നു. എങ്കിലും തരുണിനെ നേരിട്ട് കണ്ട നിമിഷത്തിൽ സഹോദരി വൈകാരികമായി പ്രതികരിക്കുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് ആശംസകളുമായി എത്തിയത്. 'ഏറ്റവും മനോഹരമായ അനുഭവം', 'വളരെ മനോഹരം', 'സഹോദരനും സഹോദരിയും തമ്മിലുള്ള ഈ സ്നേഹം കാണാൻ ഏറെ ഇഷ്ടം' എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റുകൾ.