ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് പറഞ്ഞ് കൊടുക്കുന്ന കുട്ടിയെ കസ്റ്റമർ പ്രശംസിക്കുന്നതും വീഡിയോയിൽ കാണാം. 'നിങ്ങളുടെ സർവീസ് ഫൈവ് സ്റ്റാർ ആണ്' എന്ന് കസ്റ്റമർ പറയുന്നതോടെ കുട്ടി ഒരു ബോസിനെ പോലെയാണ് അതിനോട് പ്രതികരിക്കുന്നത്.

ചൈനയിൽ നിന്നുള്ള ഒരു കൊച്ചു കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചിരിയും കൗതുകവും നിറയ്ക്കുന്നത്. കൊച്ചുകുട്ടികളുടെ കുസൃതികളും മറ്റും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന സോഷ്യൽ മീഡിയ ഈ വീഡിയോയുടെ കാര്യത്തിലും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു റെസ്റ്റോറന്റ് നടത്തുന്ന ലാഘവത്തോടെയും ആത്മവിശ്വാസത്തോടെയും കസ്റ്റമറോട് പെരുമാറുന്ന കുട്ടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

റെസ്റ്റോറന്റിൽ എത്തിയ കസ്റ്റമറോട് എന്ത് ഭക്ഷണം വേണം എന്നത് ചോദിച്ചറിഞ്ഞ് ഫ്രൈഡ് റൈസ് നൽകുകയും, ഒപ്പം കഴിക്കേണ്ട വിധം എങ്ങനെയാണ് എന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് പറഞ്ഞ് കൊടുക്കുന്ന കുട്ടിയെ കസ്റ്റമർ പ്രശംസിക്കുന്നതും വീഡിയോയിൽ കാണാം. 'നിങ്ങളുടെ സർവീസ് ഫൈവ് സ്റ്റാർ ആണ്' എന്ന് കസ്റ്റമർ പറയുന്നതോടെ കുട്ടി ഒരു ബോസിനെ പോലെയാണ് അതിനോട് പ്രതികരിക്കുന്നത്.

View post on Instagram

തുടർന്ന് ക്യാമറ ഓൺ ചെയ്യാൻ ആവശ്യപ്പെടുന്ന കുട്ടി, 'വരൂ, നമ്മൾ മൂന്നുപേരും നല്ല സുഹൃത്തുക്കളല്ലേ' എന്ന് ചോദിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. കുട്ടിയുടെ ഈ നിഷ്കളങ്കവും ആത്മവിശ്വാസം നിറഞ്ഞതുമായ പെരുമാറ്റം നിരവധി പേരെയാണ് ആകർഷിച്ചിരിക്കുന്നത്. 'ഇതാണ് മുതലാളിമാർക്ക് ആവശ്യം, 25 വർഷത്തെ എക്സ്പീരിയൻസുള്ള 20 വയസ്സുകാരൻ', 'ഞാൻ 80 -കളിൽ ഇയാളുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്' എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.