കാനഡയിൽ മരംവെട്ടാനെത്തിയയാള്‍ക്ക് നല്‍കിയത് ഒരു മണിക്കൂർ ജോലിക്ക് 43,000 -ത്തിലധികം രൂപ. വീഡിയോ പങ്കുവച്ച് ഇന്ത്യൻ യുവാവ്. കാനഡയിൽ ഇങ്ങനെയുള്ള ജോലികൾക്ക് ഉയർന്ന വരുമാനം നേടാമെന്നും അതിന് ആവശ്യമായ കഴിവും ഉപകരണങ്ങളും ഉണ്ടായാല്‍ മതിയെന്നും യുവാവ്.

കാനഡയിൽ മരം വെട്ടാനെത്തിയയാള്‍ക്ക് ഒരു മണിക്കൂർ ജോലിക്ക് എത്ര രൂപ നൽകേണ്ടി വരും? പതിനായിരങ്ങൾ തന്നെ നൽകേണ്ടി വരും. അതേ, ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് ഒരു ഇന്ത്യൻ യുവാവ് ഷെയർ ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിക്രം എന്ന യുവാവാണ് മരം വെട്ടാനെത്തിയയാള്‍ വെറും ഒരു മണിക്കൂർ ജോലിക്ക് തന്നിൽ നിന്ന് 700 കനേഡിയൻ ഡോളർ അതായത് ഏകദേശം 43,000 -ത്തിലധികം ഇന്ത്യൻ രൂപ വാങ്ങിയ അനുഭവം പങ്കുവെച്ചത്. ഇത്തരം ജോലികളിൽ കഴിവും അതിന് ആവശ്യമായ ഉപകരണങ്ങളും ഉണ്ടെങ്കിൽ നല്ല പണം സമ്പാദിക്കാം എന്നാണ് പോസ്റ്റിൽ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

'ആരാണ് പറഞ്ഞത് കാനഡയിൽ കൂലിയില്ലെന്ന്? ഇയാൾ എന്റെ വീട്ടിലെ മരച്ചില്ലകൾ വെട്ടിമാറ്റിയതിന് വെറും ഒരു മണിക്കൂർ കൊണ്ട് വാങ്ങിയത് 700 ഡോളറാണ്. ഈ ജോലി ചെറുതാണെന്നോ എളുപ്പമാണെന്നോ ഞാൻ പറയില്ല. വേനൽക്കാലത്ത് ഇയാൾക്ക് എല്ലാ ദിവസവും ബുക്കിംഗ് ഉണ്ട്, ഒരു ദിവസം പോലും ഒഴിവില്ല. മഞ്ഞുകാലത്ത് ഇയാൾ സ്നോ ക്ലീനിം​ഗ് ജോലിയും ചെയ്യുന്നു. ഇയാൾ ഒരു മാസം എത്രമാത്രം പണം സമ്പാദിക്കുന്നുണ്ടെന്ന് കണക്കുകൂട്ടിയപ്പോൾ എന്റെ മനസ്സ് തകർന്നുപോയി' എന്നാണ് യുവാവ് പറയുന്നത്.

View post on Instagram

ഇത്തരം ജോലികൾ വെറും ശാരീരിക അധ്വാനം മാത്രമല്ലെന്നും, അതിന് കൃത്യമായ പരിശീലനവും വിലകൂടിയ ഉപകരണങ്ങളും ആവശ്യമാണെന്നും യുവാവ് സമ്മതചിക്കുന്നുണ്ട്. കാനഡയിൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് പരാതിപ്പെടുന്നവർ ഇവിടുത്തെ ഗ്രാസ് കട്ടർമാരുടെയും സ്നോ ക്ലീനർമാരുടെയും മരം വെട്ടുകാരുടെയും വരുമാനം എത്രയെന്ന് അന്വേഷിക്കണമെന്നും വിക്രം പറയുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. കാനഡയിൽ ശരിക്കും കഴിവിനാണ് കൂലി എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒപ്പം ഇത്തരം ജോലികളിലെ റിസ്കുകളെ കുറിച്ചും ആളുകൾ കമന്റ് നൽകുന്നുണ്ട്.