അതല്ല ഏറെ രസം ഒരു ബിബിഎംപി തൊഴിലാളിയെ പോലെ തന്നെയാണ് ടോണി വേഷം ധരിച്ചിരിക്കുന്നതും. ശുചീകരണത്തൊഴിലാളിയുടെ വേഷത്തിൽ ചൂലുമായി മറ്റ് ശുചീകരണ തൊഴിലാളികളോടൊപ്പം പുഞ്ചിരിയോടെ തെരുവുകൾ വൃത്തിയാക്കുന്ന ടോണിയെ വീഡിയോയിൽ കാണാം.

വളരെ മനോഹരമായ ചില വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നമ്മുടെ മനം കവരാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വിദേശിയായ ഒരു യുവാവ് ബെം​ഗളൂരുവിൽ ബിബിഎംപി (Bruhat Bengaluru Mahanagara Palike) തൊഴിലാളികളുടെ കൂടെ കൂടി തെരുവുകൾ വൃത്തിയാക്കുന്ന കാഴ്ചയാണ് വീഡിയോയിൽ ഉള്ളത്. അമേരിക്കയിൽ നിന്നുള്ള ടോണി ക്ലോയർ എന്ന യുവാവിന് ഇന്ത്യയിൽ താമസിക്കാൻ അഞ്ച് വർഷത്തെ വിസയാണുള്ളത്. കുറച്ചു കാലമായി ടോണി ബെംഗളൂരുവിൽ താമസിക്കുകയാണ്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ, നഗരത്തിലെ ശുചീകരണ തൊഴിലാളികളോടൊപ്പം ടോണി ഒരു നടപ്പാത തൂത്തുവാരുന്നതാണ് കാണുന്നത്.

അതല്ല ഏറെ രസം ഒരു ബിബിഎംപി തൊഴിലാളിയെ പോലെ തന്നെയാണ് ടോണി വേഷം ധരിച്ചിരിക്കുന്നതും. ശുചീകരണത്തൊഴിലാളിയുടെ വേഷത്തിൽ ചൂലുമായി മറ്റ് ശുചീകരണ തൊഴിലാളികളോടൊപ്പം പുഞ്ചിരിയോടെ തെരുവുകൾ വൃത്തിയാക്കുന്ന ടോണിയെ വീഡിയോയിൽ കാണാം. താൻ ബിബിഎംപിയിലെ ഹീറോകൾക്കൊപ്പം ഒരു ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് എന്നാണ് ടോണി പറയുന്നത്. വീഡിയോയിൽ ശൂചീകരണത്തൊഴിലാളികളായ സ്ത്രീകൾ ടോണിക്ക് തങ്ങളുടെ യൂണിഫോം പോലെയുള്ള വേഷം ധരിപ്പിച്ച് കൊടുക്കുന്നത് കാണാം. പിന്നീട്, ടോണി ചൂലുമായി വിവിധയിടങ്ങളിൽ ചെല്ലുകയും തൂത്ത് വൃത്തിയാക്കുകയുമാണ്. ചില ആളുകളൊക്കെ കൗതുകത്തോടെ അയാളെ നോക്കുന്നതും കാണാം. ചില നാട്ടുകാരാവട്ടെ ചില നിർദ്ദേശങ്ങളും നൽകുന്നുണ്ട്.

എന്തായാലും, വൈറലാവാൻ വേണ്ടി തന്നെ ചെയ്തതായിരിക്കാമെങ്കിലും സം​ഗതി വീഡിയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. പലരും ന​ഗരം വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളികളെ പുകഴ്ത്താനായിട്ടാണ് ഈ സന്ദർഭം വിനിയോ​ഗിച്ചത്. ഒപ്പം അവർക്കൊപ്പം ചേർന്നതിൽ പലരും ടോണിയെ അഭിനന്ദിക്കുകയും ചെയ്തു.

വീഡിയോ കാണാം:

View post on Instagram