വീഡിയോയിൽ, ഡാന സന്തോഷത്തോടെ ഒരു കഷ്ണം കേക്ക് കഴിക്കുന്നതാണ് കാണുന്നത്. 'ഇന്ത്യയിൽ രാത്രി 11 മണിക്കും നിങ്ങളുടെ വീട്ടിൽ 20 മിനിറ്റിനുള്ളിൽ ഭക്ഷണമെത്തിക്കാൻ സാധിക്കും' എന്നാണ് ഡാന പറയുന്നത്.

വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്ന പല വിദേശികൾക്കും ഇന്ത്യൻ സംസ്കാരവും ഇവിടുത്തെ ജീവിതരീതിയുമെല്ലാം ഇഷ്ടമാണ്. അതിൽ പലരും ഇന്ത്യക്കാരെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും പങ്കുവയ്ക്കാറുണ്ട്. അതുപോലെ വർഷങ്ങളായി ബെം​ഗളൂരുവിൽ താമസിക്കുന്ന ഒരു അമേരിക്കൻ യുവതിയും തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ്. 

രാത്രി വൈകിയും ഭക്ഷണം എത്തിക്കുന്ന ഇന്ത്യയിലെ ഫുഡ് ഡെലിവറിയെ കുറിച്ചാണ് ഇത്തവണ അവർ പറയുന്നത്. ഡാന മേരി എന്ന യുവതിയാണ് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

വീഡിയോയിൽ, ഡാന സന്തോഷത്തോടെ ഒരു കഷ്ണം കേക്ക് കഴിക്കുന്നതാണ് കാണുന്നത്. 'ഇന്ത്യയിൽ രാത്രി 11 മണിക്കും നിങ്ങളുടെ വീട്ടിൽ 20 മിനിറ്റിനുള്ളിൽ ഭക്ഷണമെത്തിക്കാൻ സാധിക്കും' എന്നാണ് ഡാന പറയുന്നത്. 'കേക്ക് മാത്രമല്ല... നിങ്ങൾ എതെങ്കിലും മെട്രോ ന​ഗരത്തിലാണ് താമസിക്കുന്നത് എങ്കിൽ ഐസ്ക്രീം, കാപ്പി, ഒരു കാൻ കോക്ക്, കുക്കുമ്പർ, കത്രിക, മുതലായവയെല്ലാം നിങ്ങൾക്ക് ലഭിക്കും' എന്നും ഡാന പറയുന്നു. 

വളരെ പെട്ടെന്നാണ് ഡാന പങ്കുവച്ചിരിക്കുന്ന വീഡിയോ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. 3.9 മില്ല്യണിലധികം ആളുകൾ ഡാന പങ്കുവച്ചിരിക്കുന്ന വീഡിയോ കാണുകയും ചെയ്തു. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. മിക്കവരും തങ്ങൾ രാത്രിയിൽ ഭക്ഷണം ഓർഡർ ചെയ്ത അനുഭവത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. 

'ഒരു മെട്രോസിറ്റി അല്ലാഞ്ഞിട്ടും പുലർച്ചെ രണ്ട് മണിക്ക് തനിക്ക് തന്റെ ആധാർ കാർഡിന്റെ കോപ്പി പ്രിന്റ് ചെയ്ത് കിട്ടി' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, 'നിങ്ങൾ‌ക്ക് 10 മിനിറ്റിനുള്ളിൽ ഒരു PS5 ഉം, അതുപോലെ അതേ ആപ്പിൽ നിന്നു തന്നെ ​ഗ്രോസറി സാധനങ്ങളും ലഭിക്കും' എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം