Asianet News MalayalamAsianet News Malayalam

'ഈ ദില്ലി ബാർബറെ എലോൺ മസ്കിന് സ്വന്തം ബാർബറായി നിയമിച്ചൂടേ?' അമേരിക്കൻ യൂട്യൂബറുടെ വീഡിയോ ഹിറ്റ്

'ഇന്ത്യയിലെ തെരുവുകളിലെ മസ്സാജിം​ഗ് എന്തുകൊണ്ടാണ് ഇത്ര അടിപൊളിയായിരിക്കുന്നത്, തന്റെ ജീവിതത്തിലെ ഏറ്റവും നല്ല മസ്സാജ് അനുഭവമാണ് ഇത്' എന്നും യുവാവ് പറയുന്നുണ്ട്.

American YouTuber says elon musk needs to hire this delhi barber
Author
First Published Apr 23, 2024, 12:11 PM IST

ഇന്ത്യയിലെ ഒരു ബാർബറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വീഡിയോ യൂട്യൂബിൽ പങ്കുവച്ചതാകട്ടെ ഒരു വിദേശിയായ യുവാവും. ബാർബറുടെ മസ്സാജിനെ പുകഴ്ത്തിയാണ് യുവാവിന്റെ വീഡിയോ. എലോൺ മസ്ക് ഈ ബാർബറെ ജോലിക്കെടുക്കണം എന്നാണ് തന്റെ അഭിപ്രായം എന്നാണ് യുവാവ് പറയുന്നത്. 

Daily Max എന്ന അമേരിക്കൻ യൂട്യൂബറാണ് ഇന്ത്യയിൽ നിന്നുള്ള തന്റെ മസ്സാജിം​ഗ് അനുഭവം വിവരിച്ചിരിക്കുന്നത്. വീഡിയോ സഹിതമാണ് യുവാവിന്റെ വിശദീകരണം. ദില്ലിയിലെ ഒരു ബാർബറാണ് വീഡിയോയിൽ ഉള്ളത്. ബാർബർ നേരത്തെ തന്നെ ആളുകളുടെ തല നല്ല അടിപൊളിയായി മസ്സാജ് ചെയ്തുകൊടുക്കുന്നത് യുവാവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. അങ്ങനെ യുവാവും നേരെ ബാർബറെ സമീപിക്കുകയാണ്. 

പിന്നീട് കാണുന്നത് യുവാവിന്റെ തല ബാർബർ മസ്സാജ് ചെയ്തുകൊടുക്കുന്നതാണ്. മുഹമ്മദ് വാരിസ് എന്നാണ് ബാർബറുടെ പേര്. മസ്സാജ് തുടങ്ങി കുറച്ച് നേരങ്ങൾക്കുള്ളിൽ തന്നെ യുവാവ് ആ മസ്സാജിം​ഗിൽ അങ്ങ് ലയിച്ചുപോയി. അയാൾ അത് ശരിക്കും ആസ്വദിക്കുന്നുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. മസ്സാജ് പൂർത്തിയാക്കിയ ശേഷം വളരെ സന്തോഷത്തിലാണ് അയാൾ വാരിസിന് പണം നൽകുന്നത്. 

'ഇന്ത്യയിലെ തെരുവുകളിലെ മസ്സാജിം​ഗ് എന്തുകൊണ്ടാണ് ഇത്ര അടിപൊളിയായിരിക്കുന്നത്, തന്റെ ജീവിതത്തിലെ ഏറ്റവും നല്ല മസ്സാജ് അനുഭവമാണ് ഇത്' എന്നും യുവാവ് പറയുന്നുണ്ട്. എലോൺ മസ്ക് ഈ ബാർബറെ തന്റെ ബാർബറായി നിയമിക്കണം എന്നും യുവാവ് പറയുന്നു. അതിന് കാരണമായി യുവാവ് പറയുന്നത് ഈ മസ്സാജിലൂടെ താൻ ആകാശത്ത് പോയി വന്നു എന്നും നക്ഷത്രങ്ങളെ കണ്ടു എന്നുമാണ്. 

എന്തായാലും ഈ അമേരിക്കൻ യൂട്യൂബറുടെ വീഡിയോയ്ക്ക് ഒരുപാട് കമന്റുകളാണ് വന്നിരിക്കുന്നത്. വീഡിയോ കാണുമ്പോൾ തന്നെ അറിയാം മുഹമ്മദിന്റെ ഹെഡ് മസ്സാജ് സൂപ്പറാണെന്നാണ് പലരുടേയും കമന്റ്. 

വായിക്കാം: 'പ്രേതം തന്നെ ഇത്'; തന്നത്താനെ നീങ്ങുന്ന പെയിന്റിം​ഗ്, തുറന്നും അടഞ്ഞും അലമാര, ഭയന്നുവിറച്ച് യുവതികൾ

Follow Us:
Download App:
  • android
  • ios