എരുമയ്ക്കൊപ്പം അമ്മ എരുമയും ഉണ്ട്. ഏതെങ്കിലും വിധത്തിൽ ആനയുമായി ഉള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ അമ്മ എരുമ ശ്രമിക്കുന്നതായും വീഡിയോയിൽ കാണാം.
ആനയെ പേടിക്കാത്തവർ കാട്ടിലും നാട്ടിലും ചുരുക്കമാണ്. അതുപോലെ തന്നെ ഈ സോഷ്യൽ മീഡിയ കാലത്ത് അനേകം വീഡിയോകളും ചിത്രങ്ങളുമാണ് ആനകളുടേതായിട്ട് വരുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയും. ഇതിൽ ഉള്ളത് ഒരു ആനയും ഒരു എരുമയും ആണ്, ഒരു കുട്ടി എരുമ. എന്നാൽ, എരുമ നമ്മളെ പോലെ അല്ല അതിന് ആനയെ പേടിയില്ല എന്ന് തെളിയിക്കുന്നതാണ് വീഡിയോ.
വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്ന ഈ പഴയ വീഡിയോയിൽ ആനയ്‍ക്ക് നേരെ വന്നടുക്കുന്ന എരുമയെയാണ് കാണാൻ സാധിക്കുന്നത്. അപ്പോൾ നമ്മൾ കരുതും ആന എരുമയെ അക്രമിക്കും, അപ്പോൾ എരുമ തിരികെ പോകും എന്ന് അല്ലേ? എന്നാൽ നേരെ വിപരീതമായ കാര്യമാണ് സംഭവിക്കുന്നത്. എരുമ അടുത്തേക്ക് വരുമ്പോൾ ആന അവിടെ നിന്നും പിൻവാങ്ങുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക.
എരുമയ്ക്കൊപ്പം അമ്മ എരുമയും ഉണ്ട്. ഏതെങ്കിലും വിധത്തിൽ ആനയുമായി ഉള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ അമ്മ എരുമ ശ്രമിക്കുന്നതായും വീഡിയോയിൽ കാണാം. എന്നാൽ, ഒരു കുലുക്കവും ഇല്ലാതെ കുട്ടി എരുമ ആനയ്ക്ക് നേരെ തന്നെ നടന്നടുക്കുകയാണ്. ആ സമയമെല്ലാം ആന പിന്നോട്ട് നടക്കുന്നു. എന്നാൽ, പിന്നീട് കുട്ടി എരുമയും അമ്മയും നീങ്ങിപ്പോകുമ്പോൾ അമ്മയും കുട്ടിയും കടന്നു പോകുന്നതും ആന വേഗത്തിൽ മുന്നോട്ട് നീങ്ങുന്നതും വീഡിയോയിൽ കാണാം.
ഏതായാലും, എല്ലാ കാലത്തും ആളുകൾ കാണാൻ ഇഷ്ടപ്പെടുന്ന ഒരു വീഡിയോ ആയിരിക്കും ഇത് എന്ന കാര്യത്തിൽ സംശയമില്ല. ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടേ ഇല്ല എന്നാണ് വീഡിയോ കണ്ട പലരുടേയും അഭിപ്രായം.
