ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്യുന്നതിനെക്കുറിച്ചുള്ള സുകന്യ ധർ എന്ന യുവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബാക്കി വരുന്ന മൂന്ന് ദിവസത്തെ അവധി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും സുകന്യ പറയുന്നുണ്ട്. 

ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി. ബാക്കി മൂന്നു ദിവസവും അവധി. പല രാജ്യങ്ങളിലും പല കമ്പനികളും ഇന്ന് ഈ രീതി പരീക്ഷിച്ച് നോക്കുന്നുണ്ട്. ഇങ്ങനെ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്നത് ആളുകളിലെ ക്രിയേറ്റിവിറ്റിയും പ്രൊഡക്ടിവിറ്റിയും എല്ലാം കൂട്ടും എന്നാണ് പറയുന്നത്. എന്തായാലും, അങ്ങനെയുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സുകന്യ ധർ എന്ന യുവതിയാണ് പോസ്റ്റ് ഷെയർ‌ ചെയ്തിരിക്കുന്നത്. ജോലിസ്ഥലത്തെ പ്രൊഡക്ടിവിറ്റിയും ജീവിതത്തിലെ സമാധാനവും ഒരുപോലെ കൊണ്ടുപോകാൻ ഈ 'ഫോർ ഡേ വർക്ക് വീക്ക്' അനിവാര്യമാണെന്നാണ് സുകന്യയുടെ വാദം. ഇൻസ്റ്റ​ഗ്രാമിലാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് സുകന്യ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇങ്ങനെ ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തി ദിനമാക്കിയാൽ ബാക്കി മൂന്നു ദിവസം എങ്ങനെ ഫലപ്രദമായി വിനിയോ​ഗിക്കാം എന്നും സുകന്യ പോസ്റ്റിൽ പറയുന്നു. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാൻ മാറ്റിവെക്കാം. വെള്ളിയാഴ്ച വ്യാഴാഴ്ചത്തെ ആഘോഷത്തിന്റെ ക്ഷീണം മാറ്റി ശരീരത്തിനും മനസ്സിനും വിശ്രമം നൽകാം. ശനിയാഴ്ച വീട്ടുജോലികൾ തീർക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാം. ഞായറാഴ്ച വരാനിരിക്കുന്ന തിങ്കളാഴ്ചത്തെ ജോലിക്ക് വേണ്ടി മാനസികമായി തയ്യാറെടുക്കാം ഇതാണ് സുകന്യയുടെ പ്ലാൻ.

View post on Instagram

ഇതൊരു ലെജൻഡറി പ്ലാനാണ് എന്നാണ് സുകന്യ തന്നെ തന്റെ വീഡിയോയിൽ വിശേഷിപ്പിക്കുന്നത്. സുകന്യയുടെ വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'വർക്ക്-ലൈഫ് ബാലൻസ് എന്നത് വെറും സ്വപ്നം മാത്രമായി അവശേഷിക്കുന്നവർക്ക് ഇതൊരു വലിയ ആശ്വാസമാണ്' എന്നായിരുന്നു ഒരു വിഭാ​ഗത്തിന്റെ അഭിപ്രായം. 'രണ്ട് ദിവസം പോലും അവധി കിട്ടാത്ത ഞങ്ങളെ പോലുള്ളവർക്ക് ഇത് കേൾക്കുമ്പോൾ അസൂയ തോന്നുന്നു' എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.