സോഷ്യൽ മീഡിയയിൽ പലരും പ്രതികരണങ്ങൾ പങ്കുവെക്കുകയും സിംബ സമാധാനത്തോടെ വിശ്രമിക്കട്ടെയെന്ന് പറയുകയും ചെയ്തു.

നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നതിൽ നായ്ക്കൾ(Dogs) വലിയ പങ്കുവഹിച്ചിട്ടുണ്ട്. എയർപോർട്ട് ചെക്ക്-ഇന്നുകളായാലും കപ്പൽശാലകളായാലും റെയിൽവേ സ്റ്റേഷനുകളായാലും പരിശോധനയ്ക്ക് പലപ്പോഴും നായകളും ഉണ്ടാകാറുണ്ട്. ഏറെ ധൈര്യശാലികളുമാണ് അവ. സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിക്കൊണ്ട് പോലും പ്രവർത്തിക്കുന്നവ. അതിനാൽ തന്നെ ഏറെ വിശ്വസ്തരും. അവയിൽ പെട്ടതായിരുന്നു ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡി(Bomb Detection and Disposal Squad)ലെ ധീരനായ സിംബ(Simba). ബോംബ് കണ്ടെത്തുക എന്നത് തന്നെയായിരുന്നു സിംബയുടെ ജോലി. 

നിർഭാഗ്യവശാൽ, ധീരനായ ആ ലാബ്രഡോർ അജ്ഞാതമായ കാരണങ്ങളാൽ ജീവൻ വെടിഞ്ഞു. എന്നിരുന്നാലും, രാജ്യത്തിന് നൽകിയ മാതൃകാപരമായ സേവനത്തിന് സിംബയ്ക്ക് അർഹമായ തരത്തിലുള്ള ശവസംസ്കാരം തന്നെ ലഭിച്ചു. മുംബൈയിലെ പരേലിലുള്ള വെറ്ററിനറി ആശുപത്രിയിൽ ത്രീ ഗൺ സല്യൂട്ട് നൽകി ധീരനായ നായയെ സംസ്കരിച്ചു.

ട്വിറ്റർ ഉപയോക്താവ് അഭിഷേക് ജോഷി, സിംബയുടെ ഒരു ഫോട്ടോ ഓൺലൈനിൽ പങ്കിട്ടു. അദ്ദേഹം എഴുതി, "ബോംബ് ഡിറ്റക്ഷൻ ഡോ​ഗ് സിംബയുടെ സംസ്‌കാരം നടത്തി. മുംബൈയിലെ പരേലിലുള്ള വെറ്ററിനറി ഹോസ്പിറ്റലിൽ ത്രീ ​ഗൺ സല്യൂട്ട് നൽകി അവനെ സംസ്‌കരിച്ചു. നിങ്ങളുടെ സേവനത്തിന് നന്ദി, സിംബ." അതേ ചടങ്ങിൽ വച്ച് ധീരനായ നായയ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിക്കുന്ന വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്.

Scroll to load tweet…

സോഷ്യൽ മീഡിയയിൽ പലരും പ്രതികരണങ്ങൾ പങ്കുവെക്കുകയും സിംബ സമാധാനത്തോടെ വിശ്രമിക്കട്ടെയെന്ന് പറയുകയും ചെയ്തു. നായ്ക്കൾ ഏറ്റവും അത്ഭുതകരമായ ജീവികളാണെന്നും അവയെ തങ്ങൾ അർഹിക്കുന്നില്ലെന്നും ചിലർ പറഞ്ഞു. ഏതായാലും നിരവധിപ്പേരാണ് സിംബയുടെ അവസാനയാത്രയുടെ ചിത്രവും വീഡിയോയും ഷെയർ ചെയ്തത്. 

Scroll to load tweet…