രണ്ട് ഗ്രാമങ്ങളിലുള്ള ജനങ്ങളുടെ സഞ്ചാരത്തെ ഇത് സാരമായി ബാധിച്ചു. കർഷകർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ട് പുഴ കടക്കേണ്ട അവസ്ഥയാണ് എന്നും ആരോപണമുയരുന്നുണ്ട്. 

പാലം പൊളിഞ്ഞതിന് പിന്നാലെ ഇരുമ്പു പൈപ്പിൽ ഇരുന്നുകൊണ്ട് അക്കരെയെത്തുന്ന പ്രദേശവാസിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തെലങ്കാനയിൽ നിന്നുള്ള ദൃശ്യങ്ങൾ‌ വലിയ വിമർശനങ്ങൾക്കും കാരണമായിത്തീർന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, തെലങ്കനായിലെ നിര്‍മല്‍ കുണ്ഡല ജില്ലയിലെ സുദ വാഗു എന്ന പുഴയ്ക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. 

കനത്ത മഴയ്ക്ക് പിന്നാലെയാണത്രെ കുറച്ച് കാലം മുമ്പ് ഇവിടുത്തെ പാലം തകർന്നത്. എന്നാൽ, പുതിയ പാലം അധികൃതർ നിർമ്മിച്ചില്ല. അതോടെ ​ഗ്രാമവാസികൾക്ക് അക്കരെയിക്കരെ സഞ്ചരിച്ചെത്തുക എന്നത് വലിയ പ്രയാസമായിത്തീർന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനാലാണ് ​ഗ്രാമത്തിലുള്ളവർ ഇരുമ്പ് പൈപ്പിലൂടെ ഇരുന്നുകൊണ്ട് നിരങ്ങി അക്കരേക്ക് പോയിത്തുടങ്ങിയത്. 

ഇതുപോലെയുള്ള പല പ്രശ്നങ്ങളും ​ഗ്രാമവാസികൾ അനുഭവിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, നിർമ്മൽ- കുണ്ഡലയിലെ കല്ലൂർ- പാറ്റ ബുരുഗുപള്ളി പ്രദേശത്താണ് ഈ പ്രശ്നം പ്രത്യേകിച്ച് രൂക്ഷമായിരിക്കുന്നത്. കനത്ത മഴയിൽ തകർന്ന സുദ്ദ വാഗുവിലെ പാലം അറ്റകുറ്റപ്പണി നടത്താതെ തുടരുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

രണ്ട് ഗ്രാമങ്ങളിലുള്ള ജനങ്ങളുടെ സഞ്ചാരത്തെ ഇത് സാരമായി ബാധിച്ചു. കർഷകർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ട് പുഴ കടക്കേണ്ട അവസ്ഥയാണ് എന്നും ആരോപണമുയരുന്നുണ്ട്. 

Scroll to load tweet…

സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് ദൃശ്യങ്ങൾ വൈറലായി മാറിയത്. വീഡിയോയിൽ ഒരാൾ ഇരുന്നുകൊണ്ട് ഇരുമ്പ് പൈപ്പിലൂടെ നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവിടെ ആർക്കും താല്പര്യമില്ല എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. 

30 തികഞ്ഞ സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യണം, 18 -ന് ശേഷം പഠിക്കണ്ട, വിവാദ പ്രസ്താവനയുമായി ജപ്പാൻ നേതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം