ശനിയാഴ്ച മത്സരത്തിനായി എത്തിച്ച കാളയാണ് കാണികൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. അവസാന മത്സരത്തിനായി എത്തിച്ച കാളയാണ് നിയന്ത്രണം വിട്ട് പാഞ്ഞത്. 5500ഓളം ആളുകൾ കാണികളായിരുന്ന ഗാലറിയിലേക്കാണ് ഗ്രൌണ്ടിൽ നിന്ന് ചെറുമതിൽ ചാടി കടന്ന് കാള എത്തിയത്.

ഒറിഗോൺ: റോഡിയോ മത്സരത്തിനായി എത്തിച്ച കാള ഗാലറിയിലെ അണികൾക്കിടയിലേക്ക് ചാടിക്കയറി. കാളപ്പോര് മത്സരം കാണാനെത്തിയ കാണികളിൽ നിരവധിപ്പേർക്ക് പരിക്ക്. അമേരിക്കയിലെ ഒറിഗോണിലെ സിസ്റ്റേഴ്സ് എന്ന നഗരത്തിലാണ് സംഭവം. ഇവിടെ വർഷം തോറും ജൂണിലെ രണ്ടാമത്തെ ആഴ്ചയിലാണ് ഈ മത്സരം സംഘടിപ്പിക്കാറുള്ളത്. 

ശനിയാഴ്ച മത്സരത്തിനായി എത്തിച്ച കാളയാണ് കാണികൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. അവസാന മത്സരത്തിനായി എത്തിച്ച കാളയാണ് നിയന്ത്രണം വിട്ട് പാഞ്ഞത്. 5500ഓളം ആളുകൾ കാണികളായിരുന്ന ഗാലറിയിലേക്കാണ് ഗ്രൌണ്ടിൽ നിന്ന് ചെറുമതിൽ ചാടി കടന്ന് കാള എത്തിയത്. നിരവധി പേർ ഫോണിലെ ക്യാമറ ലൈറ്റുകൾ ഓൺ ആക്കിയിരിക്കുന്ന ഗാലറിയിലേക്ക് എത്തുന്ന കാളയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മൂന്ന് പേർക്കാണ് കാളയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഓടുന്നതിനിടെ നിലത്ത് വീണാണ് കാണികൾക്ക് പരിക്കേറ്റത്. ഗേറ്റിന് സമീപത്തെത്തിയ കാള മുന്നിൽ വന്നവരെയെല്ലാം കൊമ്പിൽ കോർത്തെടുത്ത് നിലത്തേക്ക് എറിയുകയായിരുന്നു. 

Scroll to load tweet…

സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും കാളയെ പിന്നീട് നിയന്ത്രിച്ചതായും സിസ്റ്റേഴ്സ് റോഡിയോ അസോസിയേഷൻ പ്രസ്താവനയിൽ വിശദമാക്കി. കാള രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണാണ് കാണികളിൽ പലർക്കും പരിക്കേറ്റത്. പരിക്കേറ്റ് ചികിത്സ തേടിയ എല്ലാവരും ഞായറാഴ്ചയോടെ ആശുപത്രി വിട്ടതായി പൊലീസ് വിശദമാക്കി. പാർട്ടി ബസ് എന്ന് പേരുള്ള കാളയാണ് കാണികൾക്കിടയിലേക്ക് പാഞ്ഞെത്തിയത്. കാണികൾക്കിടയിൽ നിന്ന് ഗേറ്റിലൂടെ കാള രക്ഷപ്പെട്ട് പോകുന്ന വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

Scroll to load tweet…

ഗാലറിയിലെ കാണികളെ ചാടിക്കടന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് കാള മുന്നിൽ വന്നവരെ കൊമ്പിൽ കോർത്തെടുത്തത്. കുതിരകളെ ഉപയോഗിച്ച് കാളയെ പരമ്പരാഗത രീതിയിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാള രക്ഷപ്പെട്ടോടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം