ഹോട്ടല്‍ മുറിക്ക് പുറത്ത് കുടുങ്ങിപ്പോയ തന്നെ സഹായിച്ച ഇന്ത്യക്കാരനെ പുകഴ്ത്തി കനേഡിയന്‍ യുവാവിന്‍റെ പോസ്റ്റ്. എന്നെ ഇപ്പോൾ ഒരു ഇന്ത്യക്കാരൻ സഹായിച്ചതേയുള്ളൂ. അതുകൊണ്ടാണ് കാനഡയ്ക്ക് കൂടുതൽ ഇന്ത്യക്കാരെ ആവശ്യമുള്ളത്' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് യുവാവ് കുറിച്ചത്.

ഇന്ത്യക്കാരെ പ്രശംസിച്ചുകൊണ്ട് 18 വയസ്സുകാരനായ കനേഡിയൻ യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ടൈസൺ ഹോക്ക്ലി എന്ന യുവാവാണ് ഒരു ഹോട്ടലിൽ വെച്ചുണ്ടായ തന്റെ അനുഭവം വിവരിച്ചുകൊണ്ട് എക്സിൽ (ട്വിറ്റർ) വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹോട്ടൽ മുറിയുടെ കീ കാർഡ് കൃത്യമായി ഉപയോഗിക്കാൻ അറിയാത്തതിനാൽ ഇയാൾ മുറിക്ക് പുറത്ത് കുടുങ്ങിപ്പോവുകയായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു ഇന്ത്യക്കാരൻ മുന്നോട്ടുവരികയും മുറി തുറക്കാൻ തന്നെ സഹായിക്കുകയും ചെയ്തതായി വീഡിയോയിൽ ഹോക്ക്ലി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തനിക്ക് നേരിട്ട അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യക്കാരെക്കുറിച്ച് വളരെ നല്ല രീതിയിലാണ് യുവാവ് വീഡിയോയിൽ സംസാരിച്ചത്. എല്ലാ ജനവിഭാഗങ്ങളിലും നല്ല ആളുകളുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എന്നെ ഇപ്പോൾ ഒരു ഇന്ത്യക്കാരൻ സഹായിച്ചതേയുള്ളൂ. അതുകൊണ്ടാണ് കാനഡയ്ക്ക് കൂടുതൽ ഇന്ത്യക്കാരെ ആവശ്യമുള്ളത്' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഹോക്ക്ലി എക്സിൽ കുറിച്ചത്.

Scroll to load tweet…

ഈ പോസ്റ്റ് അതിവേഗം വൈറലാവുകയും നിരവധിപ്പേർ കമന്റുകൾ നൽകുകയും ചെയ്തു. കാനഡയിലേക്ക് കുടിയേറ്റം വർധിക്കുന്നതിനെ ചൊല്ലി വലിയ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് വീഡിയോ ശ്രദ്ധ നേടുന്നത്. നിരവധി ആളുകളാണ് തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ചർച്ചയിൽ പങ്കുചേർന്നത്. 'നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്, എനിക്ക് ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള അയൽക്കാരുണ്ട്. സത്യസന്ധമായി പറഞ്ഞാൽ ഈ ലോകത്ത് അവർക്ക് പകരം വെക്കാൻ മറ്റൊന്നുമില്ല' എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, 'ഇന്ത്യക്കാർ ഒരു നിധി തന്നെയാണ്' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.