അഭ്യാസ പ്രകടനം തുടങ്ങുന്നതിന് തൊട്ടുമുമ്പായി കലാകാരൻ കൈകൾ കൊട്ടി കാണികളെ ആവേശഭരിതരാക്കുന്നു. തുടർന്ന് ചാടാനായി ആയുന്നു. 

തത്സമയ പ്രകടനങ്ങൾ ചില്ലപ്പോഴെങ്കിലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാറുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. അഭ്യാസപ്രകടനത്തിനിടെ ഒരു ട്രപ്പീസ് കലാകാരൻ വളരെ ഉയരത്തിൽ സജ്ജീകരിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൽ നിന്നും കാൽതെറ്റി നിലത്തേക്ക് വീഴുന്നതാണ് വീഡിയോയിൽ. നവംബർ ഏഴിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോഴും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദി വാപ്പിൽ ഹൗസ് എന്ന പേരിലുള്ള ട്വിറ്റർ യൂസറാണ് വീഡിയോ ഷെയർ ചെയ്തത്. 

ചെറിയൊരു സർക്കസ് കൂടാരത്തിലാണ് സംഭവം നടക്കുന്നത്. കാണികളായി നിരവധി ആളുകളെ വീഡിയോയിൽ കാണാം. വീഡിയോയുടെ തുടക്കത്തിൽ അഭ്യാസ പ്രകടനത്തിനായി ഉയരത്തിൽ വലിച്ചു കെട്ടിയ ഒരു തൂണിന് മുകളിൽ ട്രപ്പീസ് കലാകാരൻ കയറി നിൽക്കുന്നതും കാണികളെ അഭിസംബോധന ചെയ്യുന്നതുമാണ് കാണാനാവുക. അയാൾക്ക് സഹായത്തിന് ഏതാനും കലാകാരന്മാർ നിലത്ത് നിൽക്കുന്നതും കാണാം. അഭ്യാസ പ്രകടനം തുടങ്ങുന്നതിന് തൊട്ടുമുമ്പായി കലാകാരൻ കൈകൾ കൊട്ടി കാണികളെ ആവേശഭരിതരാക്കുന്നു. തുടർന്ന് ചാടാനായി ആയുന്നു. 

പക്ഷേ, ദൗർഭാഗ്യകരമെന്ന് പറയട്ടെ ഒരു കയർ അദ്ദേഹത്തിന്റെ കാലിൽ ഉടക്കുകയും കലാപ്രകടനത്തിനായി സജ്ജീകരിച്ചിരുന്നു തൂണ് രണ്ടായി ഒടിയുകയും ചെയ്തു. അതോടെയാണ് അദ്ദേഹം നിലത്തേക്ക് വീണത്. തുടർന്ന് അദ്ദേഹം എഴുന്നേറ്റ് ഇരിക്കുന്നത് ആശ്വാസ്യകരമായ കാഴ്ചയാണെങ്കിലും ആരും ഭയന്നു പോകുന്നതാണ് അപകട ദൃശ്യം. സംഭവത്തിന് ദൃക്സാക്ഷികളായ കാണികൾ ഭയന്ന് നിലവിളിക്കുന്നതും സമീപത്തുണ്ടായിരുന്ന മറ്റ് സർക്കസ് കലാകാരന്മാർ അദ്ദേഹത്തെ രക്ഷിക്കാനായി ഓടിയെത്തുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സമാനമായ മറ്റൊരു സംഭവത്തിൽ, ചൈനയിലെ ഷിലിനിലെ പ്രശസ്തമായ ഹാപ്പി സർക്കസിൽ ഒരു പ്രകടനം നടത്തുന്നതിനിടയിൽ ചിലിയൻ ട്രപ്പീസ് ആർട്ടിസ്റ്റ് ജോർജ്ജ് അലാർക്കോൺ അപകടത്തിൽപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം