അദ്ദേഹം നൂഡിൽസ് തയ്യാറാക്കുന്നതിന്റെ വീഡിയോയും ​ഗിന്നസ് വേൾഡ് റെക്കോർഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

പല പല വിചിത്രമായ കാര്യങ്ങളും ചെയ്തുകൊണ്ട് ആളുകൾ ​ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാറുണ്ട് അല്ലേ? കേൾക്കുമ്പോൾ ചെയ്യാൻ പ്രയാസം എന്ന് തോന്നുന്ന പല കാര്യങ്ങളും ഈ ലോക റെക്കോർഡ് സ്വന്തമാക്കുന്നതിന് വേണ്ടി ആളുകൾ ചെയ്യാറുണ്ട്. അതുപോലെ, ചൈനയിൽ നിന്നുള്ള ലി എൻഹായ് എന്ന ഷെഫ് ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുന്നത് ഏറ്റവും നേർത്ത നൂഡിൽസ് ഉണ്ടാക്കിയിട്ടാണ്. 

അദ്ദേഹം ഉണ്ടാക്കിയ ഓരോ നൂഡിൽസ് നാരുകളുടെയും കനം 0.18 മില്ലിമീറ്റർ മാത്രമാണത്രെ. അതായത്, ഒരു മുടിയിഴയേക്കാൾ കനം കുറഞ്ഞതാണ് അത് എന്ന് അർത്ഥം. ഇതിനുമുമ്പ്, 2010 -ൽ ഇറ്റലിയിലെ 'ലോ ഷോ ഡെയ് റെക്കോർഡ്' -ലാണ് ഷെഫായ എൻഹായ് റെക്കോർഡ് സ്ഥാപിച്ചിട്ടുള്ളത്. അന്ന് അദ്ദേഹം നിർമ്മിച്ച നൂഡിൽസ് 0.33 മില്ലിമീറ്റർ (0.01 ഇഞ്ച്) ആയിരുന്നു. 

ഏറ്റവും നേർത്ത നൂഡിൽസ് തയ്യാറാക്കുന്നതിലെ രാജാവ് എന്നാണ് അദ്ദേഹം ഇതേ തുടർന്ന് അറിയപ്പെട്ടിരുന്നത് തന്നെ. ഇപ്പോൾ ​ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി സ്വന്തമാക്കിയതോടെ അദ്ദേഹത്തിന് വലിയ ആരാധകരാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹം നൂഡിൽസ് തയ്യാറാക്കുന്നതിന്റെ വീഡിയോയും ​ഗിന്നസ് വേൾഡ് റെക്കോർഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

അതിൽ, അദ്ദേഹം വളരെയേറെ നൂഡിൽസ് നാരുകൾ തയ്യാറാക്കി എടുക്കുന്നത് കാണാം. പിന്നാലെ അത് അളക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. ഒരുപാടുപേർ തങ്ങളുടെ അമ്പരപ്പ് മറച്ചുവയ്ക്കാതെ അതിന് കമന്റുകളും നൽകിയിട്ടുണ്ട്. 

എന്നാൽ, അതേ സമയം ഇന്ത്യയിൽ നിന്നുള്ള ചിലർ ഈ വീഡിയോയ്ക്ക് കമന്റ് നൽകിയത്, ഇന്ത്യയിലേക്ക് വരൂ, ഇന്ത്യയിൽ നിന്നുള്ള സോൻ പപ്പടി ഇതിലും നേരിയ നാരുകളാണ് എന്നാണ്. 

വിശ്വസിക്കാനാവാതെ ​നാട്ടുകാർ, വൈറലായി ദൃശ്യങ്ങൾ, ഇരയും വേട്ടക്കാരനും ഒരേ കിണറ്റിൽ, പിന്നെന്തുണ്ടായി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം