ഗുരുഗ്രാമിലെ  ഒരു ഓഫീസില്‍ നടന്ന ഹോളി ആഘോഷത്തി‍ന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു യുവാവ് ലാപ്ടോപ്പ്  കയ്യില്‍ പിടിച്ച് ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 

വർണ്ണങ്ങളുടെ ഉത്സവമാണ് ഹോളി. നാടും നഗരവും ഹോളി ആഘോഷിക്കാനുള്ള ആവേശത്തിലാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത് ഒരു കോർപ്പറേറ്റ് ഓഫീസിലെ രസകരമായ ഹോളി ആഘോഷത്തിന്റെ വീഡിയോയാണ്. ഗുരുഗ്രാമിലെ അക്സെഞ്ചർ ഓഫീസിൽ നടന്ന ഹോളി ആഘോഷമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗൗരാൻഷി എന്ന യുവതിയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇത് പിന്നീട് ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഓഫീസിനുള്ളിൽ സഹപ്രവർത്തകർ പരസ്പരം നിറങ്ങൾ അണിയിക്കുന്നതും സന്തോഷം പങ്കിടുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാൽ, ഇതിലെ യഥാർത്ഥ താരം ഒരു യുവാവാണ്. സഹപ്രവർത്തകർക്കൊപ്പം ആവേശത്തോടെ ഡാൻസ് കളിക്കുമ്പോഴും തന്റെ ലാപ്ടോപ്പ് കൈവിടാതെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ യുവാവ്.

View post on Instagram

'കോർപ്പറേറ്റ് ഹോളി' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ കണ്ടതോടെ 'ഇതാണല്ലേ യഥാർത്ഥ വർക്ക്-ലൈഫ് ബാലൻസ്' എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഡെഡ്‌ലൈനുകൾക്കിടയിലും ആഘോഷം വിട്ടുകളയാത്ത യുവാവിന്റെ ഈ ആവേശം നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു.

ഹോളി

ഈ വർഷം മാർച്ച് 4 -നാണ് രാജ്യം ഹോളി ആഘോഷിക്കുന്നത്. വസന്തകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ആഘോഷം തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. കൃഷ്ണനും രാധയും തമ്മിലുള്ള ദിവ്യപ്രേമത്തിന്റെ പ്രതീകമായും ഹോളി അറിയപ്പെടാറുണ്ട്. കൃഷ്ണൻ രാധയുടെ മുഖത്ത് നിറങ്ങൾ അണിയിച്ചതാണ് ഹോളിയിൽ നിറങ്ങൾ ഉപയോഗിക്കുന്നതിന് പിന്നിലെ ഒരു പ്രധാന ഐതിഹ്യം എന്നും പറയപ്പെടുന്നു. മഥുരയിലും വൃന്ദാവനത്തിലും ഇന്നും വലിയ ആവേശത്തോടെയാണ് ഹോളി ആഘോഷിക്കുന്നത്. ശീതകാലത്തിന്റെ അന്ത്യവും പ്രകൃതിയുടെ മാറ്റവും ആഘോഷിക്കുന്ന ഈ ദിനം ഇന്ത്യക്കാർ ഒത്തൊരുമയുടെ ഉത്സവമായി കൊണ്ടാടുന്നു.