നിരവധിപ്പേരാണ് ഡോ. ദിമിത്രിയുടെ പോസ്റ്റിന് കമൻ‌റുകളുമായി എത്തിയത്. 'ഒരു ഡോക്ടറുടെ വെളിപ്പെടുത്തലിൽ താൻ കണ്ടതിൽ വച്ച് ഏറ്റവും സത്യസന്ധമായത്' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

ഡോക്ടർമാർക്ക് തങ്ങൾ ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഒരു രോ​ഗി മരിച്ചാൽ എന്തായിരിക്കും അനുഭവപ്പെടുക. ഇത്തരം അനുഭവങ്ങളെ കുറിച്ച് മിക്കവാറും ഡോക്ടർമാർ തുറന്ന് പറയാറില്ല. എന്നാൽ ഒരു ഡോക്ടർ ആ സമയത്ത് തനിക്ക് എന്താണ് അനുഭവപ്പെടുക, എന്താണ് താൻ ചെയ്യുക എന്നതിനെ കുറിച്ച് ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. 

ടെന്നസിയിൽ നിന്നുള്ളൊരു കാർഡിയോളജിസ്റ്റാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാർഡിയോളജിസ്റ്റായ ഡോ. ദിമിത്രി യാരനോവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നത്, 'ഒരു രോ​ഗിയെ നഷ്ടപ്പെട്ടാൽ എന്ത് അനുഭവപ്പെടും, അതിനായി ആരും നിങ്ങളെ നേരത്തെ തയ്യാറാക്കുന്നില്ല' എന്നാണ്. 

16 വർഷം ആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കേണ്ടി വന്നു തനിക്ക് ഇത് ഉറക്കെ പറയുന്നതിന് എന്നും അദ്ദേഹം പറയുന്നു. 'ഞാൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്നു. നഴ്‌സിനോട് നിശബ്ദമായി തലയാട്ടുന്നു. അടുത്ത മുറിയിലേക്ക് നടക്കുന്നു, ഞാൻ രക്ഷപ്പെടുത്തിയെടുക്കാൻ പോരാടിയ ഒരാളെ എനിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന മട്ടിൽ. പക്ഷേ പിന്നീട്, ആരും കാണാതിരിക്കുമ്പോൾ ഞാൻ തകർന്നു വീഴുന്നു. എന്റെ കാറിൽ. കോൾ റൂമിൽ. ചിലപ്പോൾ സപ്ലൈ ക്ലോസറ്റിൽ' എന്നാണ് അദ്ദേഹം എഴുതുന്നത്. 

'താൻ കരയുന്നു. എല്ലാ വിശദാംശങ്ങളും പരിശോധിക്കുന്നു. സ്വയം കുറ്റപ്പെടുത്തുന്നു. ഞാൻ സിസ്റ്റത്തെ കുറ്റപ്പെടുത്തുന്നു. എനിക്ക് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ഞാൻ ചിന്തിച്ച് പോകുന്നു. ആ നഷ്ടം താൻ വഹിക്കുന്നു, മനസ്സിൽ മാത്രമല്ല, ശരീരത്തിലും. നെഞ്ചിലും, ഉള്ളിലും നിശബ്ദമായി' എന്നാണ് അദ്ദേഹം പറയുന്നത്. 'നിങ്ങൾ ഒരു സ്റ്റെതസ്കോപ്പ് മാത്രമല്ല കൊണ്ടുനടക്കുന്നത്, ആത്മാക്കളെ കൂടി വഹിക്കുകയാണ്' എന്നും അദ്ദേഹം പറഞ്ഞു. 

View post on Instagram

നിരവധിപ്പേരാണ് ഡോ. ദിമിത്രിയുടെ പോസ്റ്റിന് കമൻ‌റുകളുമായി എത്തിയത്. 'ഒരു ഡോക്ടറുടെ വെളിപ്പെടുത്തലിൽ താൻ കണ്ടതിൽ വച്ച് ഏറ്റവും സത്യസന്ധമായത്' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് സ്വന്തം അനുഭവങ്ങളും കമന്റുകളിൽ പങ്കുവച്ചത്. 'കഴിഞ്ഞ വർഷമാണ് എന്റെ അച്ഛൻ മരിച്ചത്. ആ വാർത്ത അറിയിച്ച ശേഷം ഡോക്ടർ കരഞ്ഞത് താൻ മറിക്കില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം