Asianet News MalayalamAsianet News Malayalam

കയറിൽ പിടിച്ച് കുതിരയെ നടക്കാൻ കൊണ്ടുപോകുന്ന നായക്കുട്ടി, വൈറലായി വീഡിയോ

ദി ക്യൂറേറ്റർ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പോസ്റ്റ് ചെയ്തത് എങ്കിലും മറ്റ് ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇത് കാണാം. കുതിരയും നായയും തമ്മിലുള്ള ഈ സൌഹൃദം ആളുകൾ ഇഷ്ടപ്പെടുന്നു. 

dog takes horse on a walk
Author
Thiruvananthapuram, First Published Sep 1, 2021, 12:28 PM IST

സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയുമെല്ലാം മനോഹരമായ വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരം വീഡിയോകൾ പലപ്പോഴും വൈറലാകാറുമുണ്ട്. നമ്മൾ പലപ്പോഴും കാണുന്നത് മൃഗങ്ങളുടെ വികൃതികൾ, അവരുടെ സ്നേഹം, വിശ്വസ്തത എന്നിവയാണ്. അടുത്തിടെ ഒരു ചെറിയ നായ കയറിൽ പിടിച്ച് കുതിരയുമായി നടക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വീഡിയോയിൽ, തവിട്ട് നിറമുള്ള ഒരു ചെറിയ നായ ഒരു നീണ്ട കയർ വായിൽ പിടിച്ചിരിക്കുന്നു. ഈ കയർ അവന്റെ പിന്നിൽ നടക്കുന്ന അവന്റെ സുഹൃത്ത് കുതിരയുമായി ബന്ധിച്ചിരിക്കുന്നു. നായ കയർ മുറുകെ പിടിക്കുകയും കുതിരയെ അവനോടൊപ്പം നടത്തുകയും ചെയ്യുന്നു. മനോഹരമായ തവിട്ട് നിറമുള്ള കുതിര സുഹൃത്തിനെ അനുസരിക്കുകയും അവന്റെ പുറകെ നടക്കുകയും ചെയ്യുന്നു. വീഡിയോയുടെ പശ്ചാത്തലത്തിൽ പച്ച കുന്നുകൾ കാണാം. വിദേശത്തുള്ള ഏതോ ഗ്രാമത്തിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് തോന്നുന്നു. വീഡിയോയിൽ കുതിരയുടെ അരികിൽ മറ്റൊരു നായയെ കൂടി കാണാം.

ദി ക്യൂറേറ്റർ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പോസ്റ്റ് ചെയ്തത് എങ്കിലും മറ്റ് ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇത് കാണാം. കുതിരയും നായയും തമ്മിലുള്ള ഈ സൌഹൃദം ആളുകൾ ഇഷ്ടപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു നായയുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ വൈറലായിരുന്നു. ആ വീഡിയോയിൽ ഒരു നായ മൂന്ന് പൂച്ചക്കുട്ടികളെ പരിപാലിക്കുന്നുണ്ടായിരുന്നു. പട്ടിയും പൂച്ചയും തമ്മിലുള്ള ഈ സൗഹൃദം കണ്ട് ആളുകൾ ആശ്ചര്യപ്പെട്ടു.

ഏതായാലും ഈ വീഡിയോയും ആളുകള്‍ ഇഷ്ടപ്പെട്ടു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

വീഡിയോ കാണാം: 


 

Follow Us:
Download App:
  • android
  • ios