Asianet News MalayalamAsianet News Malayalam

കൂട്ടാനും അറിയാം കുറയ്ക്കാനും അറിയാം; കണക്കില്‍ പുപ്പുലിയാണ് ഈ നായക്കുട്ടി

എന്തൊരു ബുദ്ധിയാ, മിടുക്കി ക്യൂട്ടി, കണക്ക് പരീക്ഷ എഴുതിയാല്‍ എന്തായാലും ജയിക്കും, ഗണിതശാസ്ത്രജ്ഞ തന്നെ എന്നെല്ലാമാണ് വീഡിയോക്ക് താഴെയുള്ള കമന്‍റുകള്‍.

dog who answers maths questions viral video SSM
Author
First Published Nov 12, 2023, 10:37 PM IST

സ്നേഹം കൊണ്ടും വിശ്വസ്തത കൊണ്ടും അലിവ് കൊണ്ടും നായകള്‍ പലപ്പോഴും മനുഷ്യരെ അമ്പരപ്പിക്കാറുണ്ട്. എന്നാല്‍ ഇന്നിവിടെ കാണാന്‍ പോകുന്നത് കണക്കില്‍ മിടുമിടുക്കിയായ നായക്കുട്ടിയെ ആണ്. സ്കൗട്ട് എന്ന മിടുക്കിക്കുട്ടിക്ക് കൂട്ടാനും കുറയ്ക്കാനുമൊക്കെ നന്നായി അറിയാം.

പത്തില്‍ നിന്ന് ഏഴ് കുറച്ചാല്‍ എത്ര, ഏഴില്‍ നിന്ന് അഞ്ച് കുറച്ചാല്‍ എത്ര, എട്ടില്‍ നിന്ന് രണ്ട് പോയാല്‍ എത്ര, നാലില്‍ നിന്ന് ഒന്ന് പോയാല്‍ എത്ര എന്നൊക്കെ ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ സ്കൗട്ട് ഉത്തരം പറയും. എങ്ങനെയെന്നല്ലേ? തന്‍റെ കുഞ്ഞിക്കാല്‍ നിലത്ത് അടിച്ചാണ് മിടുക്കി മറുപടി നല്‍കുന്നത്. ഒരു തവണ കാല്‍ നിലത്ത് അടിച്ചാല്‍ ഉത്തരം ഒന്ന്. രണ്ട് തവണ അടിച്ചാല്‍ ഉത്തരം രണ്ട്, മൂന്ന് തവണയാണെങ്കില്‍ ഉത്തരം മൂന്ന്. അങ്ങനെയങ്ങനെയങ്ങനെ...

'ചം ചം ചം....'; അഞ്ച് വര്‍ഷത്തിന് ശേഷം കണ്ടുമുട്ടിയ കാമുകനെ വിമാനത്താവളത്തിൽ നൃത്തം ചെയ്ത് സ്വീകരിച്ച് കാമുകി

മാത്‍സ് വിത്ത് സ്കൌട്ട് എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്കൗട്ടിന്‍റെ ഉടമയായ സ്ത്രീ ആണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. വേഗം വേഗം സ്കൌട്ട് ഉത്തരങ്ങള്‍ നല്‍കുന്നു. ഒടുവില്‍ മമ്മക്ക് ഉമ്മ താ എന്നു പറയുമ്പോള്‍ ഉമ്മ നല്‍കുന്നതും വീഡിയോയിലുണ്ട്.

സ്‌കൗട്ടിന്‍റെ പേരിലുള്ള 'ഐ ആം എ ഗേള്‍ സ്‌കൗട്ട്' എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ട് സ്‌കൗട്ടിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്തൊരു ബുദ്ധിയാ, മിടുക്കിയായ ക്യൂട്ടി, കണക്ക് പരീക്ഷ എഴുതിയാല്‍ എന്തായാലും ജയിക്കും, ഒരു ഗണിതശാസ്ത്രജ്ഞ തന്നെ എന്നെല്ലാമാണ് വീഡിയോക്ക് താഴെയുള്ള കമന്‍റുകള്‍.

 

Follow Us:
Download App:
  • android
  • ios