പുതിയൊരു ജോലി കണ്ടെത്താൻ എത്ര സമയമെടുക്കുമെന്ന് ആർക്കും പ്രവചിക്കാനാകില്ല. അതിനാൽ ബില്ലുകൾ അടയ്ക്കാനും ജീവിക്കാനും സഹായിക്കുന്ന നിലവിലെ വരുമാന മാർ​ഗം പെട്ടെന്ന് ഉപേക്ഷിക്കരുത് എന്ന് യുവതി പറയുന്നു.

കരിയർ മാറണമെന്ന് തോന്നിയാൽ പലരും ചെയ്യുന്നൊരു കാര്യമാണ് നിലവിലെ ജോലി ഉപേക്ഷിക്കുക എന്നത്. എന്നാൽ, അങ്ങനെ ചെയ്യുന്നത് സുരക്ഷിതമാണോ? അല്ല എന്നാണ് ഈ യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന തന്റെ വീഡിയോയിൽ പറയുന്നത്. മികച്ച അവസരങ്ങൾക്കായി തയാറെടുക്കാൻ നിലവിലെ ജോലിസമയം അനുവദിക്കുന്നില്ലെന്നും പറഞ്ഞ് പലരും മെസ്സേജ് അയച്ചതിന് പിന്നാലെയാണ് യുവതി ഈ വീഡിയോ ചെയ്തിരിക്കുന്നത്.

വ്യക്തമായ പ്ലാനിങ്, സാമ്പത്തിക ഭദ്രത, അച്ചടക്കം എന്നിവയില്ലെങ്കിൽ ഒരു കാരണവശാലും സുരക്ഷിതമായി ഇപ്പോൾ കയ്യിലുള്ള ജോലി ഉപേക്ഷിക്കരുതെന്നാണ് യുവതിയുടെ ഉപദേശം. പുതിയൊരു ജോലി കണ്ടെത്താൻ എത്ര സമയമെടുക്കുമെന്ന് ആർക്കും പ്രവചിക്കാനാകില്ല. അതിനാൽ ബില്ലുകൾ അടയ്ക്കാനും ജീവിക്കാനും സഹായിക്കുന്ന നിലവിലെ വരുമാന മാർ​ഗം പെട്ടെന്ന് ഉപേക്ഷിക്കരുത് എന്ന് യുവതി പറയുന്നു.

അതുപോലെ, ജോലി രാജിവെക്കുമ്പോൾ ആദ്യത്തെ രണ്ടാഴ്ചയൊക്കെ സന്തോഷം തോന്നാമെങ്കിലും, പിന്നീട് ജീവിതത്തിലൊരു ലക്ഷ്യമില്ലാത്ത അവസ്ഥ വരാം. ഇത് മനുഷ്യനെ മാനസികമായി ബാധിക്കും.

അതുപോലെ തന്നെ ജോലിയില്ലാത്തത് തന്നെ ആകെ ശൂന്യതയുണ്ടാക്കുന്നു, അവിടേക്ക് കുടുംബ പ്രശ്നങ്ങളും പ്രണയപരാജയങ്ങളും ഉൾപ്പടെയുള്ള എല്ലാ ചിന്തകളും കടന്നുവരാൻ സാധ്യതയുണ്ട്. ഇത് വ്യക്തികളെ കൂടുതൽ മാനസികമായി പ്രശ്നത്തിലാക്കും.

അതുപോലെ, സാമ്പത്തികമായി നല്ല അടിത്തറ ഇല്ലാത്തവർ നിലവിലെ ജോലി ചെയ്തുകൊണ്ട് തന്നെ പുതിയ കരിയറിനായി സമയം കണ്ടെത്താൻ ശ്രമിക്കുകയാണ് വേണ്ടതെന്നാണ് യുവതിയുടെ അഭിപ്രായം.

View post on Instagram

'ബ്രേക്കപ്പിനേക്കാൾ വേദനാജനകമാണ് തൊഴിലില്ലായ്മ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. യുവതി പറഞ്ഞത് ശരിയാണ്, നിലവിലെ ജോലി ഉപേക്ഷിച്ച് വർഷങ്ങളോളം ജോലിയില്ലാതെ നടന്നിട്ടുണ്ട് എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ കമന്റ് ചെയ്തവരുണ്ട്. അതേസമയം തന്നെ, ജീവിക്കാനും മുന്നോട്ടു പോകാനുമുള്ള കാശ് കയ്യിലുണ്ടെങ്കിൽ ജോലി ഉപേക്ഷിച്ച് പുതിയത് നോക്കാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.