Asianet News MalayalamAsianet News Malayalam

റോഡിലൂടെ കുതിച്ചു പായുന്ന സോഫ, ഇന്ത്യയിലിത് രജിസ്റ്റർ ചെയ്യാൻ പോയാൽ എന്താവും അവസ്ഥ? 

വളവും തിരിവുമൊക്കെ വളരെ നിഷ്പ്രയാസമാണ് സോഫ കടന്നു പോകുന്നത്. നമ്മളൊരു കാറിലും ബൈക്കിലും ഒക്കെ സഞ്ചരിക്കുന്നത് പോലെ അത്രയും നന്നായിട്ടാണ് യുവാക്കൾ സോഫയുമായി റോഡിലൂടെ പോകുന്നത്.

drivable sofa video shared by  Anand Mahindra rlp
Author
First Published Dec 31, 2023, 12:05 PM IST

സോഫ ഇരിക്കാനുള്ളതാണ്. വീട്ടിൽ കംഫർട്ടായി നമ്മളെപ്പോഴും ഇരിക്കുന്ന സോഫയും കാണും. എന്നുവച്ച് ഈ സോഫയും കൊണ്ട് പുറത്ത് പോകാനൊക്കുമോ? കെട്ടിപ്പെറുക്കി പോകുന്ന കാര്യമല്ല കേട്ടോ. അതിൽ തന്നെ ഇരുന്നുകൊണ്ട് പോകാനാകുമോ എന്നതാണ് ചോദ്യം. അങ്ങനെയൊക്കെ ചിലപ്പോൾ പറ്റും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ആനന്ദ് മഹീന്ദ്രയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. കാണുമ്പോൾ ഒരു സാധാരണ സോഫ തന്നെയാണത്. എന്നാൽ, അതിലിരിക്കുന്ന യുവാക്കൾ ആ സോഫയിലിരുന്നു കൊണ്ട് തന്നെ പുറത്തേക്ക് പോകുന്നതാണ് പിന്നെ കാണാനാവുന്നത്. മോട്ടോർ ഘടിപ്പിച്ച നല്ല രീതിയിൽ സഞ്ചരിക്കുന്ന സോഫയാണ് അത് എന്ന് കാണുമ്പോഴാണ് നാം ആശ്ചര്യപ്പെടുക. 

വളവും തിരിവുമൊക്കെ വളരെ നിഷ്പ്രയാസമാണ് സോഫ കടന്നു പോകുന്നത്. നമ്മളൊരു കാറിലും ബൈക്കിലും ഒക്കെ സഞ്ചരിക്കുന്നത് പോലെ അത്രയും നന്നായിട്ടാണ് യുവാക്കൾ സോഫയുമായി റോഡിലൂടെ പോകുന്നത്. അതും എല്ലാ തരത്തിലുമുള്ള റോഡുകളിലൂടെയും സോഫയിൽ സഞ്ചരിക്കാനാവും എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. ചെറിയ റോഡിലും വലിയ റോഡിലും ടാറിടാത്ത റോഡിലും ഒക്കെ സഞ്ചരിക്കുന്നതാണ് ഈ കിടിലൻ സോഫ. അത് നിർമ്മിച്ചതെങ്ങനെ എന്നും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. 

ആനന്ദ് മഹീന്ദ്ര പറയുന്നത് ഇതുപോലെയുള്ള യുവാക്കളെയും കണ്ടുപിടിത്തങ്ങളും ഒക്കെ നമുക്ക് ആവശ്യമുണ്ട് എന്നാണ്. അതുപോലെ ഇങ്ങനെ ഒരു സോഫ രജിസ്റ്റർ ചെയ്യാൻ വേണ്ടി ആർ‌ടിഒ ഇൻസ്പെക്ടറുടെ മുന്നിലെത്തുമ്പോൾ ആ ഭാവം എന്തായിരിക്കും എന്ന് കാണാൻ തനിക്ക് ആ​ഗ്രഹമുണ്ട് എന്നും പോസ്റ്റിൽ അദ്ദേഹം പറയുന്നുണ്ട്. 

ഏതായാലും, യുവാക്കളുടെ ഈ മോട്ടോറും വീലും ഘടിപ്പിച്ച് കുതിച്ചു പായുന്ന സോഫാ വണ്ടി വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

വായിക്കാം: സ്വന്തം കല്ല്യാണമല്ലേ, ഇങ്ങനെയുറങ്ങാമോ? ചടങ്ങില്‍ ഉറങ്ങിപ്പോയ വധുവിനെ തട്ടിയെഴുന്നേൽപ്പിച്ച് വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios