വീഡിയോ അവസാനിക്കുന്നതിന് മുമ്പ് കരടി നടന്നകലുന്നതായി കാണുന്നുണ്ട്. ക്ലിപ്പ് 31,000 -ലധികം പേർ വളരെ വേ​ഗത്തിൽ തന്നെ കണ്ടു കഴിഞ്ഞു.

മഹാരാഷ്ട്ര(Maharashtra)യിലെ തഡോബ ദേശീയ ഉദ്യാന(Tadoba National Park)ത്തിൽ ഒരു കൂറ്റൻ കരടിയും കടുവയും തമ്മിലുള്ള രസകരമായ ഏറ്റുമുട്ടൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സാകേത് ബഡോളയാണ് 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. നമൻ അഗർവാൾ ആദ്യം ചിത്രീകരിച്ച വീഡിയോയിൽ കാട്ടിലൂടെയുള്ള പാതയുടെ നടുവിൽ ഒരു കടുവ ഇരിക്കുന്നതായി കാണാം. ഒരു വലിയ കറുത്ത കരടി പിന്നീട് പാതയിലൂടെ നടക്കുന്നു, രണ്ട് മൃഗങ്ങളും പരസ്പരം തുറിച്ചുനോക്കുന്നു.

വീഡിയോ അവസാനിക്കുന്നതിന് മുമ്പ് കരടി നടന്നകലുന്നതായി കാണുന്നുണ്ട്. ക്ലിപ്പ് 31,000 -ലധികം പേർ വളരെ വേ​ഗത്തിൽ തന്നെ കണ്ടു കഴിഞ്ഞു. 1,800 -ലധികം ലൈക്കുകളും വീഡിയോ നേടി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ‌‌

Scroll to load tweet…

തഡോബ നാഷണൽ പാർക്കിൽ ഇങ്ങനെ രണ്ട് മൃഗങ്ങൾ മുഖാമുഖം വരുന്നത് ഇതാദ്യമല്ല. 2018 -ൽ, ഒരു കടുവയും ഒരു കരടിയും പരസ്പരം പോരടിച്ചിരുന്നു. ഏറ്റുമുട്ടലിൽ നിന്നുള്ള വീഡിയോ ആരംഭിക്കുന്നത് കടുവ കരടിയെ ഓടിക്കുന്നിടത്തു നിന്നുമാണ്. എന്നാൽ, പെട്ടെന്ന് കരടി കടുവയ്ക്ക് നേരെ ചാടുന്നു. ഒരു യുദ്ധം തന്നെ നടക്കുകയാണ് പിന്നവിടെ. കടുവയ്ക്ക് ആധിപത്യമുള്ള പ്രദേശത്ത് വെള്ളം കുടിക്കാൻ എത്തിയതാണ് കരടിയും കുഞ്ഞുങ്ങളും എന്ന് പറയുന്നു. ആ വീഡിയോയും നിരവധി പേരാണ് അന്ന് കണ്ടത്.