ഇൻസ്റ്റാഗ്രാമിലെ വീഡിയോയ്ക്ക് നാല് മില്ല്യണിലധികം വ്യൂ ഉണ്ട്.  ഈ ചെറിയ വീഡിയോയിൽ ക്യാപ്ഷനായി ഒരു ട്രാംപോലിനിലെ മീന്‍ എന്ന് നല്‍കിയിട്ടുണ്ട്.  

ട്രാംപൊലിനില്‍ ഉയര്‍ന്നു ചാടുന്ന മീന്‍കൂട്ടങ്ങളെ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും? ഇത് അങ്ങനെയൊരു വീഡിയോ ആണ്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. aquatic.animol എന്ന പേരിലുള്ള അക്കൌണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരുകൂട്ടം മീനുകള്‍ ട്രാംപൊലിനില്‍ ഉയര്‍ന്ന് ചാടുന്നത് കാണാം. 

ഒരുപാട് പേരാണ് വീഡിയോ കണ്ടതും കമന്‍റ് ചെയ്തതും ഷെയര്‍ ചെയ്തതും. ഇൻസ്റ്റാഗ്രാമിലെ വീഡിയോയ്ക്ക് നാല് മില്ല്യണിലധികം വ്യൂ ഉണ്ട്. ഈ ചെറിയ വീഡിയോയിൽ ക്യാപ്ഷനായി ഒരു ട്രാംപോലിനിലെ മീന്‍ എന്ന് നല്‍കിയിട്ടുണ്ട്. 

അവയെ കാണാന്‍ ചിറകില്ലാത്ത കുഞ്ഞുപക്ഷികളെ പോലെയുണ്ട് എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇത് ഏത് തരം മീനാണ്, ഈ ട്രാംപൊലിന്‍ എവിടെ കിട്ടുമെന്ന് ആരെങ്കിലും പറയാമോ എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. 

വീഡിയോ കാണാം: 

View post on Instagram