എന്നാൽ, താൻ ചെയ്ത് കൂട്ടുന്നത് തികച്ചും അപകടകരമായ കാര്യമാണ് എന്ന് മനസിലായപ്പോൾ അയാൾ പിന്നിലേക്ക് ചാടി. ചാടുന്നതിനിടയിൽ മകന്റെ തൊപ്പി അയാളറിയാതെ ചവിട്ടി മുതലയുടെ അടുത്തേക്കാക്കി. എന്നാൽ, മുതല വരുന്നത് ശ്രദ്ധിക്കാതെ അയാൾ തൊപ്പി എടുക്കുകയാണ്. 

മാതാപിതാക്കൾ മക്കൾക്കുവേണ്ടി എന്തും ചെയ്യും എന്നൊക്കെ പണ്ടുമുതലേ പറയാറുണ്ട്. എന്നാലും, ഇവിടെ ഒരു പിതാവ് മകന് വേണ്ടി ചെയ്‍തത് കേട്ടവർ പറയുന്നത് അത് കുറച്ച് കടന്നകൈ ആയിപ്പോയി എന്നാണ്. വളരെ ചെറുതെന്ന് ആർക്കും തോന്നാവുന്ന ഒരു കാര്യത്തിന് വേണ്ടിയാണ് മത്സ്യത്തൊഴിലാളിയായ (fisherman) അയാൾ നാല് മീറ്റർ നീളം വരുന്ന ഒരു മുതല(Crocodile)യുടെ മുന്നിലേക്ക് ചാടിയത്.

ഏതായാലും ഈ സംഭവങ്ങളെല്ലാം തന്നെ ഒരു ക്യാമറയിൽ പതിഞ്ഞു. എല്ലാം തുടങ്ങുന്നത് ഈ മുതല തന്റെ ഭക്ഷണത്തിനായി നരിമീനിനെ തിരഞ്ഞുപിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്. ഓസ്‌ട്രേലിയയിലെ കക്കാഡുവിലെ ചൈൽസ് ക്രോസിംഗിലെ ജലാശയത്തിൽ മത്സ്യബന്ധന ലൈനിന്റെ അറ്റത്താണ് ഭീമാകാരമായ മുതല നരിമീനിനെ കണ്ടെത്തിയത്. എന്നാൽ, ഈ മത്സ്യത്തൊഴിലാളി മുതലയ്ക്ക് കൊടുക്കാതെ മീനിനെ വലിച്ചിടാൻ നോക്കി. ഇത് മുതലയെ ദേഷ്യം പിടിപ്പിച്ചു. 

മത്സ്യത്തൊഴിലാളിയായ സ്കോട്ട് റോസ്‌കാറെൽ (Scott Roscarel) എന്നാൽ അവിടെ നിന്നും പോകാൻ വിസമ്മതിച്ചു. മത്സ്യത്തെയും മുതലയെയും അടുത്തുള്ള കോൺക്രീറ്റിലേക്ക് വലിച്ചിഴച്ചു. എന്നാൽ, താൻ ചെയ്ത് കൂട്ടുന്നത് തികച്ചും അപകടകരമായ കാര്യമാണ് എന്ന് മനസിലായപ്പോൾ അയാൾ പിന്നിലേക്ക് ചാടി. ചാടുന്നതിനിടയിൽ മകന്റെ തൊപ്പി അയാളറിയാതെ ചവിട്ടി മുതലയുടെ അടുത്തേക്കാക്കി. എന്നാൽ, മുതല വരുന്നത് ശ്രദ്ധിക്കാതെ അയാൾ തൊപ്പി എടുക്കുകയാണ്. എന്നാൽ, മകൻ തന്റെ തൊപ്പി അത്ര ശ്രദ്ധിച്ചൊന്നും ഇല്ല. 

തനിക്കിതുപോലെ 15 തൊപ്പികളെങ്കിലും ഉണ്ട്. എന്നാൽ, തനിക്ക് ഒരൊറ്റ അച്ഛനേ ഉള്ളൂ എന്നാണ് മകൻ പ്രതികരിച്ചത്. ഏതായാലും താൻ എത്ര അപകടകരമായ കാര്യമാണ് ചെയ്തത് എന്ന് പിന്നീട് മത്സ്യത്തൊഴിലാളി പിന്നീട് പ്രതികരിച്ചു. നിരവധിപ്പേരാണ് വീഡിയോ കണ്ടത്. nuffblokescotty എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

View post on Instagram